|    Dec 11 Sun, 2016 3:48 am

ഇടുക്കിയില്‍ ആന്റി ഗുണ്ടാ സ്‌ക്വാഡ് ഇന്നുമുതലെത്തും

Published : 21st November 2016 | Posted By: SMR

ജോബിന്‍  തോമസ്്

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഇന്നു മുതല്‍ ആന്റി ഗുണ്ടാ സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിക്കും. ഗുണ്ടകളും, ഗുണ്ടാബന്ധമുള്ള പോലിസുകാരും കുടുങ്ങും. ജില്ലാ പോലിസ് മേധാവി എ വി ജോര്‍ജിന്റെ കീഴിലാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം. സംസ്ഥാനത്ത് 14 ജില്ലകളിലും ഇന്നു മുതല്‍ ഗുണ്ടാ സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിക്കും. ഇതിന്റെ ഭാഗമായി പരീശീലനം ലഭിച്ച പത്തംഗ സംഘം ഇടുക്കി ജില്ലയില്‍ ഇന്നു മുതല്‍ ജോലി തുടങ്ങി.ജില്ലയിലെ പ്രധാന മണല്‍ കടത്തുകാര്‍, ബ്ലേഡ് മാഫിയ സംഘങ്ങള്‍, കഞ്ചാവ് മാഫിയ, പെണ്‍വാണിഭക്കാര്‍ ഇത്തരക്കാരയൊണ് ഗുണ്ടാ സ്‌ക്വാഡ് ലക്ഷ്യമിടുന്നത്. തൊടുപുഴ കേന്ദ്രീകരിച്ച് മണല്‍ മാഫിയ്ക്ക് ഒത്താശ ചെയ്യുന്ന ചില ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ സ്‌ക്വാഡ് ശേഖരിച്ചു. തൊടുപുഴ സബ് ഡിവിഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങി അനധികൃത മണല്‍കടത്തിനു കൂട്ടുനില്‍ക്കുന്നതായി ഗുരുതരമായ ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരക്കാരെ സംരക്ഷിക്കുന്ന പോലിസുകാരുടെ വിവരങ്ങളും ജില്ലയിലെ ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തന രീതി, താവളം, തടവില്‍ കഴിയുന്ന ഗുണ്ടകളുടെ വിവരങ്ങള്‍ എന്നിവ സ്‌ക്വാഡ് ശേഖരിച്ചു തുടങ്ങി. ഇടുക്കി എസ്‌ഐ വിനോദ്കുമാര്‍, എഎസ്‌ഐമാരായ ഉലഹന്നാന്‍, സജി എന്‍ പോള്‍, എബ്രാഹം ഐസക്, സിവില്‍ പോലിസ് ഓഫിസര്‍മാരായ നൂര്‍സമീര്‍, സുനിഷ്, മുജീബ്, എആര്‍ ക്യാംപില്‍ നിന്നുള്ള മൂന്നംഗ സംഘം എന്നിവരാണ് ജില്ലയില്‍ നിന്നുള്ള സ്‌ക്വാഡംഗങ്ങള്‍. ഇവര്‍ തിരുവനന്തപുരത്ത് പോലിസ് ട്രെയിനിങ് കോളജില്‍ നടന്ന പ്രത്യേക പരിശീലനം പുര്‍ത്തിയാക്കി കഴിഞ്ഞ ദിവസം ജില്ലയിലെത്തി. നിയമത്തെ കുറിച്ചും ആക്രമണങ്ങള്‍ നേരിടാനുള്ള ഒരുക്കത്തെ കുറിച്ചുമാണ് പരീശിലനം. ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ സംസ്ഥാന നോഡല്‍  ഓഫിസറായ  പോലിസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ പി പ്രകാശിന്റെ നേതൃത്വത്തില്‍ മുന്നു ദിവസമായാണു പരിശീലനം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പോലിസ് മേധാവി ലോകനാഥ് ബെഹ്‌റ സ്‌ക്വാഡ് രൂപീകരിച്ചത്. എറണാകുളം സിറ്റിയിലെ സ്‌ക്വാഡാണ് സംസ്ഥാനത്തെ ഏറ്റവും വലിയ സ്‌കാഡ് 20 പേരാണ് സംഘത്തിലുള്ളത്. എല്ലാ ജില്ലകളിലും സ്‌ക്വാഡ് ഇന്നു മുതല്‍ ഗുണ്ടാവേട്ടക്കിറങ്ങും. സമീപകാലത്ത് ജില്ല വഴി കഞ്ചാവ് കടത്തുന്നത് ഗുണ്ടാസംഘമാണെന്നും രഹസ്യാന്വേഷണ വിഭാഗത്തിനു സൂചന ലഭിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക