|    Dec 5 Mon, 2016 8:05 pm
FLASH NEWS

ഇടിമിന്നലില്‍ വീട് തകര്‍ന്നു

Published : 28th October 2016 | Posted By: SMR

പത്തനംതിട്ട:  കഴിഞ്ഞദിവസം രാത്രിയുണ്ടായ ഇടിമിന്നലിലും മഴയിലും വെട്ടിപ്രം വഞ്ചികപ്പൊയ്കയില്‍ വീടു തകര്‍ന്നു. നിരവധി വീടുകളില്‍ വ്യാപക നാശം. ബുധനാഴ്ച രാത്രിയുണ്ടായ അതിശക്തമായ ഇടിമിന്നലില്‍ വഞ്ചികപ്പൊയ്ക നെല്ലിക്കാട്ടില്‍ തങ്കപ്പന്റെ വീടാണ് പൂര്‍ണമായി തകര്‍ന്നത്. ഇതിനോടടുത്തുള്ള തങ്കപ്പന്റെ മകളുടെ വീടിനും നാശമുണ്ടായി. ഈ സമയം ഈ വീടുകളില്‍ ആളില്ലാത്തതിനാല്‍ മറ്റ് ദുരന്തം ഒഴിവായി. രാത്രി പത്തോടെയാണ് അതിശക്തമായ നിലയില്‍ മിന്നലും തുടര്‍ന്ന് മഴയുമുണ്ടായത്. തങ്കപ്പന്റെ വീടി ഭിത്തികള്‍ തകര്‍ന്നു വീണു. മേല്‍ക്കൂരയുടെ ഒരു ഭാഗത്തെ ഓട് തകര്‍ന്ന് നിലംപതിച്ചിട്ടുണ്ട്. മെയിന്‍ സ്വിച്ചും വൈദ്യുതി ലൈനുകളും പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. തങ്കപ്പന്റെ മകള്‍ ബിന്ദുവിന്റെ സമീപത്തുള്ള വീടിനും ഇതേ നിലയിലുള്ള നാശമാണ്. റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ചു. കൂടാതെ ഈ പ്രദേശത്തുള്ള വീടുകളിലെയെല്ലാം വൈദ്യുതി ലൈനുകള്‍ കത്തിനശിച്ചിട്ടുണ്ട്. മരോട്ടിമൂട്ടില്‍ ജോസ്, നെല്ലിക്കാട്ടില്‍ മോഹനന്‍, ഷൈല തുടങ്ങിയവരുടെ വീടുകളുടെ വൈദ്യുതി ലൈനുകള്‍ നശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day