|    Dec 3 Sat, 2016 1:31 am
FLASH NEWS

ഇടയിലക്കാട് വെള്ളാപ്പ് ബണ്ടിനെതിരെ പ്രക്ഷോഭത്തിലേക്ക്

Published : 17th November 2016 | Posted By: SMR

തൃക്കരിപ്പൂര്‍: സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിര്‍മിച്ച ഇടയിലക്കാട് വെള്ളാപ്പ് ബണ്ട് ശാസ്ത്രീയമായി പുനര്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പ്രക്ഷോഭം നയിക്കാന്‍ മെട്ടമ്മല്‍ വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു.ഒഴുക്ക് തടഞ്ഞ് ബണ്ട് കെട്ടിയത് മൂലം വെള്ളാപ്പ് മെട്ടമ്മല്‍ പ്രദേശങ്ങളിലെ കിണറുകള്‍ മലിനമാവുകയാണ്. വേനല്‍ക്കാലമായാല്‍ പായല്‍കെട്ടി ദുര്‍ഗന്ധം പരക്കുകയും ചെയ്യുന്നു പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ വൈകിട്ട് 6.30ന് മെട്ടമ്മല്‍ മുസ്്‌ലിം ലീഗ് ഓഫിസില്‍ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്താന്‍ കമ്മിറ്റി തീരുമാനിച്ചു. സത്താര്‍ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. എം അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. സി ഇബ്രാഹിം, എം ടി പി ഉസ്മാന്‍, ടി മുഹമ്മദ്, കെ സലാഹുദ്ദീന്‍, വി വി ശാഹുല്‍ ഹമീദ്, യു പി കുഞ്ഞാമു, എം ടി പി അബ്ദുല്‍ ഖാദര്‍, യു പി നജ്മുദ്ദീന്‍, കെ മുഹമ്മദ് അഷ്‌റഫ്, വി സി മുഹമ്മദ്, കെ പി അനീസ്, ഹാരിസ് അസനി, സലിം ഖാസിം സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day