|    Dec 8 Thu, 2016 3:20 pm
FLASH NEWS

ഇടമലക്കുടിയില്‍ എയ്ഡ്‌പോസ്റ്റ് സ്ഥാപിക്കും: ജില്ലാ പോലിസ് മേധാവി

Published : 25th November 2016 | Posted By: SMR

തൊടുപുഴ: ഇടമലക്കുടിയില്‍ പോലിസ് എയിഡ്‌പോസ്റ്റ് സ്ഥാപിക്കുമെന്ന് ജില്ല പോലിസ് മേധാവി എ.വി.ജോര്‍ജ്.സ്ഥലം കിട്ടിയാലുടന്‍ ഇതിനായുള്ള നടപടികള്‍ തുടങ്ങും.മമ്മൂട്ടി ചെയര്‍മാനായുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്റെ പഠനോപകരണ വിതരണം ഇടമലക്കുടിയില്‍ നടത്തുകയായിരുന്നു അദ്ദേഹം.  ഇടമലക്കുടിക്കാരുടെ പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ ആല്‍ബത്തിനായുള്ള വിവരശേഖരണം നടക്കുകയാണ്. ഇതിനായി െ്രെടബല്‍ ഇന്‍ലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്്.കുടിയില്‍ എത്തുന്ന ഓഫിസര്‍മാര്‍ ഓരോ കുടിയിലേയും അംഗങ്ങളുടെ ജോലി,വിദ്യാഭ്യാസം,ആരോഗ്യം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. കുടിയില്‍ നരബലി നടന്നു എന്ന വ്യാജ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ            തുടര്‍ന്നാണ് ഇവിടെ ഉദ്യോഗസ്ഥരെ നിയമിച്ചത്.അനധികൃതമായി പുറത്തു നിന്നെത്തുന്നവരെ തടയാന്‍ പോലിസ് സംവിധാനം ശക്തിപ്പെടുത്തും. ഇന്നലെയാണ് ജില്ലാ പോലിസ് മേധാവിയും സംഘവും ഇടമലക്കുടിയില്‍ എത്തിയത്.കുടിക്കാര്‍ തങ്ങളുടെ നിരവധി പരാതികള്‍ എവി.ജോര്‍ജിനോട് പറഞ്ഞു.പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും ഇടമലക്കുടിയില്‍ സ്ഥലമില്ലെന്ന് പറഞ്ഞ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകരോട് രേഖാമൂലം പരാതി സമര്‍പ്പിക്കാനും എസ്പി നിര്‍ദേശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day