|    Dec 9 Fri, 2016 10:54 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇഖ്ബാലിന് സെഞ്ച്വറി; കേരളത്തിന് കൂറ്റന്‍ സ്‌കോര്‍

Published : 22nd October 2016 | Posted By: SMR

ഭുവനേശ്വര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് സിയില്‍ ഹൈദരാബാദിനെതിരേ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍. രണ്ടാംദിനം കളി നി ര്‍ത്തുമ്പോള്‍ കേരളം ഒമ്പതു വിക്കറ്റിന് 506 റണ്‍സെടുത്തിട്ടുണ്ട്.
ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരമായ ഇഖ്ബാല്‍ അബ്ദുല്ലയുടെ (157*) തകര്‍പ്പന്‍ സെഞ്ച്വറിയാണ് കേരളത്തെ വന്‍ സ്‌കോറിലെത്തിച്ചത്. സ്റ്റംപെടുക്കുമ്പോള്‍ ഇഖ്ബാലിനൊപ്പം ഒരു റണ്‍സുമായി സന്ദീപ് വാര്യറാണ് ക്രീസില്‍.
214 പന്തുകള്‍ നേരിട്ട ഇഖ്ബാല്‍ 14 ബൗണ്ടറികളും ആറു സിക്‌സറുമടക്കമാണ് 157 റണ്‍സ് അടിച്ചെടുത്തത്. സചിന്‍ ബേബി (80), ജലജ് സക്‌സേന (79), ക്യാപ്റ്റന്‍ രോഹന്‍ പ്രേം (41), കെ എസ് മോനിഷ് (40), ബവിന്‍ താക്കര്‍ (38) എന്നിവരും കേരള ബാറ്റിങ് നിരയില്‍ മികച്ച പ്രകടനം നടത്തി.സചിന്‍ 209 പന്തില്‍ എട്ടു ബൗണ്ടറികള്‍ നേടിയപ്പോള്‍ സക്‌സേന 130 പന്തില്‍ 13 തവണ ബൗണ്ടറി കണ്ടെത്തി.
മെഹ്ദി ഹസ്സന്‍ ഹൈദരാബാദിനായി മൂന്നു വിക്കറ്റെടുത്തു. രവി കിരണിന് രണ്ടു വി ക്കറ്റ് ലഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day