|    Dec 8 Thu, 2016 11:24 am

ഇഎംഎസ് ഭവന പദ്ധതിയില്‍ വായ്പയെടുത്തവര്‍ വെട്ടില്‍

Published : 31st October 2016 | Posted By: SMR

മട്ടാഞ്ചേരി: ഇഎംഎസ് ഭവന പദ്ധതി പ്രകാരം വായ്പയെടുത്തവര്‍ വെട്ടിലായി. പദ്ധതി പ്രകാരം വായ്പയെടുത്തവര്‍ വസ്തു പത്ത് വര്‍ഷത്തേക്ക് കൈമാറ്റംചെയ്യുകയോ പണയപ്പെടുത്തുകയോ ചെയ്യില്ലെന്ന് കരാറിലേര്‍പെട്ടതാണ് ഇപ്പോള്‍ ആളുകള്‍ക്ക് വിനയായിമാറിയിട്ടുള്ളത്. വായ്പ തുക പലിശ സഹിതം അടച്ച് കഴിഞ്ഞാലും പത്ത് വര്‍ഷത്തിന് ശേഷം മാത്രമേ വസ്തു കൈമാറ്റം ചെയ്യാന്‍ കഴിയൂ. കടക്കെണിയില്‍പെട്ട നിരവധി ആളുകള്‍ക്ക് തങ്ങളുടെ വസ്തു വിറ്റ് കടം വീട്ടാനുള്ള അവസരവും ഇല്ലാതായിരിക്കുകയാണ്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ രണ്ട് ഗഡുക്കളായി എഴുപത്തയ്യായിരം രൂപ മാത്രമേ ലഭിച്ചിരുന്നുള്ളൂ. പിന്നീട് അത് ഒന്നേകാല്‍ ലക്ഷം രൂപയാക്കുകയുംചെയ്തു. എന്നാല്‍ ഇത്രയും പണം ഉപയോഗിച്ച് വീട് നിര്‍മിക്കാനോ വാങ്ങാനോ കഴിയുമായിരുന്നില്ല. അതിനാല്‍ തന്നെ പലരും ബാങ്കുകളില്‍നിന്നും മറ്റും വായ്പയെടുത്താണ് വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്. സാധാരണക്കാരായ ആളുകള്‍ക്ക് ബാങ്കുകളില്‍നിന്നും മറ്റും വായ്പയെടുത്ത പണം തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുകയും പലരും കടക്കെണിയില്‍ അകപ്പെടുകയും ചെയ്തു. വസ്തു വിറ്റ് കടം തീര്‍ക്കാമെന്ന് കരുതിയാല്‍ പദ്ധതി പ്രകാരമുണ്ടാക്കിയ കരാര്‍ വിലങ്ങുതടിയായി നില്‍ക്കുകയാണ്. പദ്ധതി പ്രകാരമുള്ള വായ്പ തിരിച്ചടച്ച് പദ്ധതിയില്‍നിന്ന് പിന്‍മാറാന്‍ അവസരമൊരുക്കണമെന്ന പലരുടേയും ആവശ്യം തദ്ദേശ സ്വയംഭരണ വകുപ്പ് അംഗീകരിച്ചിട്ടില്ല. പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇത്തരം ആളുകളുടെ ആവശ്യം അംഗീകരിച്ച് പ്രമേയം പാസാക്കി സര്‍ക്കാരിന് അയച്ചെങ്കിലും ഫലം കണ്ടിട്ടില്ല. അതിനിടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പദ്ധതി നിലച്ചുപോവുകയുംചെയ്തു. പദ്ധതി പ്രകാരമുള്ള കരാര്‍ കാലാവധി കുറക്കുകയോ അല്ലെങ്കില്‍ വായ്പ തിരിച്ചടച്ച് പദ്ധതിയില്‍നിന്ന് പിന്‍മാറാനുള്ള സാഹചര്യമോ സര്‍ക്കാര്‍ ഒരുക്കണമെന്ന ആവശ്യമാണുയര്‍ന്നിട്ടുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day