|    Oct 25 Tue, 2016 7:26 pm

ആഹാരശുചിത്വം ഉറപ്പുവരുത്തണം: ആരോഗ്യവകുപ്പ്

Published : 4th July 2016 | Posted By: SMR

കാസര്‍കോട്: മഴക്കാലങ്ങളില്‍ ജില്ലയില്‍ നിന്നും വയറിളക്കരോഗങ്ങള്‍, ടൈഫോയ്ഡ്, വയറുകടി, ഛര്‍ദ്ദി അതിസാരം തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ വ്യക്തിശുചിത്വം, പരിസരശുചിത്വം, ആഹാരശുചിത്വം എന്നിവ പാലിക്കേണ്ടതാണ്. ആഹാരം പാകം ചെയ്ത് ചൂടോടുകൂടി കഴിക്കുന്നത് ശീലമാക്കുക. ആഹാരസാധനങ്ങള്‍ എപ്പോഴും അടച്ചു സൂക്ഷിക്കുക. പഴകിയതും മലീമസവുമായ ആഹാരം കഴിക്കാതിരിക്കുക. പഴവര്‍ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. വെള്ളം എപ്പോഴും അടച്ചു സൂക്ഷിക്കുക എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം. വെള്ളം മലിനമാക്കുന്ന കുടിവെള്ള സ്രോതസുകള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ക്ലോറിനേറ്റ് ചെയ്യേണ്ടതാണ്.
ഇതിനാവശ്യമായ ബ്ലീച്ചിങ് പൗഡര്‍ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സൂക്ഷിച്ചിട്ടുണ്ട്. കൂടുതല്‍ മലിനമായ ജലസ്രോതസുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ ചെയ്യേണ്ടതാണ്. ആഹാരത്തിനുമുമ്പും മലവിസര്‍ജ്ജനത്തിനുശേഷവും കൈകള്‍ സോപ്പിട്ട് കഴുകുക, മലമൂത്ര വിസര്‍ജ്ജനം കക്കൂസില്‍ മാത്രം നടത്തുക. കുഞ്ഞുങ്ങളുടെ വിസര്‍ജ്ജ്യങ്ങള്‍ സുരക്ഷിതമായി കക്കൂസില്‍ മാത്രം നടത്തുക എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം.
ഹോട്ടലുകളിലും മറ്റും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനായി നല്‍കണം. ഭക്ഷണ സാധനങ്ങള്‍ എപ്പോഴും ഈച്ച ഇരിക്കാത്ത രീതിയില്‍ അടച്ചു സൂക്ഷിക്കണം. ഇല, ഭക്ഷണ ഉച്ചിഷ്ടം, മറ്റു ചപ്പ്ചവറുകള്‍ മുതലായവ അലക്ഷ്യമായി വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്‌കരിക്കണം. അഞ്ചുവയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന വയറിളക്ക രോഗങ്ങള്‍ ഫലപ്രദമായി പാനീയ ചികിത്സയിലൂടെ തടയുന്നതാണ്.
നിര്‍ജ്ജലീകരണം തടയുന്നതിനായി ഉപ്പിട്ട കഞ്ഞിവെള്ളം കരിക്കിന്‍വെള്ളം എന്നിവ ധാരാളം കുടിക്കുവാന്‍ നല്‍കുക. ആശുപത്രികള്‍, ഹെല്‍ത്ത് സെന്ററുകള്‍, അങ്കണവാടികള്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന ഒആര്‍എസ്. പാക്കറ്റുകള്‍ വാങ്ങി അവരുടെ നിര്‍ദ്ദേശപ്രകാരംപാനീയ ചികില്‍സ ആരംഭിക്കണം. പനി, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദ്ദി, മൂത്രത്തിന് നിറവ്യത്യാസം, മലത്തിന് നിറവ്യത്യാസം എന്നിവ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളാണ്.
രണ്ടുമൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കണ്ണുകള്‍ക്കും നഖത്തിനും ശരീര ഭാഗങ്ങള്‍ക്കും മഞ്ഞനിറം കണ്ടുതുടങ്ങും. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യപരിശോധന നടത്തി രോഗനിര്‍ണ്ണയം നടത്തണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day