|    Dec 11 Sun, 2016 1:29 pm
FLASH NEWS

ആസ്തി രജിസ്റ്റര്‍ കാണാതായ സംഭവം; എസ്ഡിപിഐ പ്രക്ഷോഭത്തിലേക്ക്

Published : 10th November 2016 | Posted By: SMR

തലശ്ശേരി: തലശ്ശേരി നഗരസഭയുടെ ആസ്തി രജിസ്റ്റര്‍ കാണാതായ സംഭവത്തിലെ ദുരൂഹത നീക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പ്രക്ഷോ ഭത്തിനൊരുങ്ങുന്നു. നഗരസഭയുടെ അധീനതയിലുള്ള സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങളടങ്ങിയ റജിസ്റ്ററാണ് കാണാതായത്. നഗരസഭയുടെ പ്രധാന സ്ഥലങ്ങള്‍ ഭൂമാഫിയകളുടെ കൈയിലാണെന്ന ആരോപണം ആസ്തി രജിസ്റ്റര്‍ കാണാതായെന്ന വിവരത്തോടെ ബലപ്പെടുകയാണ്. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് അന്വേഷണം നടത്തി രജിസ്റ്റര്‍  വീണ്ടെടുക്കണമെന്ന് എസ്ഡിപിഐ തലശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നഗരസഭാ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കി. ഏക സിവില്‍ കോഡിനെതിരേ പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ നടത്തുന്ന പദയാത്രയ്ക്ക് യോഗം അന്തിമ രൂപം നല്‍കി. ന്യൂ മാഹി പഞ്ചായത്ത് പദയാത്ര 22നു കെ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തിലും തലശ്ശേരി മുനിസിപ്പല്‍ പദയാത്ര അഡ്വ. കെ സി മുഹമ്മദ് ശബീറിന്റെ നേതൃത്വത്തില്‍ 24നും നടത്തും. 24നു വൈകീട്ട് പഴയ ബസ് സ്റ്റാന്റില്‍ പൊതുയോഗം സംഘടിപ്പിക്കും. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സി കെ ഉമര്‍ മാസ്റ്റര്‍, പി കെ അബ്ദുല്‍ അസീസ്, നൗഷാദ് ബംഗഌ ചന്ദ്രന്‍കണ്ടി സമീര്‍ അഡ്വ. കെ സി ഷബീര്‍, ലത്തീഫ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക