|    Dec 6 Tue, 2016 2:10 am
FLASH NEWS

ആശുപത്രി മാലിന്യം കൊണ്ടുവന്ന വാഹനവും തള്ളാനെത്തിയവരെയും നാട്ടുകാര്‍ തടഞ്ഞു

Published : 15th November 2016 | Posted By: SMR

ചെര്‍പ്പുളശ്ശേരി: ടൗണിലെ സ്വകാര്യാശുപത്രിയിലെ മാലിന്യങ്ങള്‍ വാഹനത്തില്‍ കൊണ്ടുവന്ന് ചളവറ ചെമ്പരത്തിമാടില്‍  തള്ളാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആശുപത്രിയിലെ  മാലിന്യങ്ങള്‍ തള്ളാനെത്തിയത്.എന്നാല്‍ ഇത് നാട്ടുകാര്‍ കാണുകയും തടയുകയുമായിരുന്നു. ഉടനെ ചെര്‍പ്പുളശ്ശേരി പോലിസ് ഇടപെട്ടു മാലിന്യങ്ങള്‍ ആശുപത്രിയിലേക്ക് തന്നെ തിരിച്ചയക്കുകയും രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍  കരാറെടുത്ത കരാറുകാരന്‍  കാരാട്ട്കുര്‍ശ്ശി വട്ടപറമ്പില്‍ ചന്ദ്രന്‍, കാരാട്ട്കുറുശ്ശി കൊട്ടാന്തരപറമ്പില്‍ രഘു എന്നിവരെയാണ് ചെര്‍പ്പുളശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ മാലിന്യങ്ങള്‍ ഇതുവരെയും ചെര്‍പ്പുളശ്ശേരി നഗരസഭയാണ് നീക്കം ചെയ്തിരുന്നത്. കഴിഞ്ഞ മാസം മുതല്‍ നഗരസഭ നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണ് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കരാര്‍ നല്‍കിയത്. ആശുപത്രിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് നഗരസഭ നിര്‍ത്തലാക്കിയത്  ആശുപത്രിയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ  ഭാഗമായാണെന്ന് ആശുപത്രി അധികൃതര്‍ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day