|    Dec 6 Tue, 2016 9:27 pm
FLASH NEWS

ആവേശമായി ഊര്‍ച്ച നടീല്‍ മല്‍സരം

Published : 2nd December 2016 | Posted By: SMR

കൊണ്ടോട്ടി: ഒളവട്ടൂര്‍ അരൂരില്‍ പൂളക്കല്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ എന്ന കുഞ്ഞാനുവും ഫസ്‌ക്ക ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഊര്‍ച്ച നടീല്‍ മല്‍സരം നാട്ടുകാര്‍ക്ക് ആവേശമായി. അന്ന്യംനിന്ന് പോവുന്ന ഊര്‍ച്ചയും നടീല്‍ മല്‍സരവും കാണാന്‍ വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ എത്തിയിരുന്നു. മല്‍സരങ്ങള്‍ പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സൂനീറ അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു.ഏറ്റവും പ്രായംകുറഞ്ഞ ഊര്‍ച്ചക്കാരനായ നുഫൈല്‍ മലപ്പുറത്തിന് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സുഹറ ഉപഹാരം നല്‍കി. വാര്‍ഡ് അംഗം അന്‍വര്‍ സാദത്ത് എന്‍ സി, പൂളക്കല്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ എന്ന കുഞ്ഞാന്‍, ഫിറോസ് പി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day