|    Dec 9 Fri, 2016 3:08 pm
FLASH NEWS

ആവശ്യക്കാരെ ചൂഷണം ചെയ്യാന്‍ തട്ടിപ്പുസംഘങ്ങളും

Published : 12th November 2016 | Posted By: SMR

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളപ്പണം കണ്ടെത്താനെന്ന വാദവുമായി 1000, 500 രൂപ നോട്ടുകള്‍ ഒറ്റ രാത്രി കൊണ്ട് പിന്‍വലിച്ചത് സാധാരണക്കാരെയും വന്‍കിടക്കാരെയും കുറച്ചൊന്നുമല്ല വലച്ചത്. ദിനംപ്രതി ബാങ്കുകള്‍ക്കു മുന്നിലെ ക്യൂവിന്റെ നിര കൂടുകയും തിരക്കില്‍ ജനം ദുരിതത്തിലാവുകയും ചെ യ്യുന്നു. കൂടാതെ ബാങ്കുകളുടെ ചില എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കാത്തതും ജനങ്ങളെ വലയ്ക്കുന്നു.
മണിക്കൂറുകള്‍ ക്യൂവില്‍ നിന്നാണ് പലര്‍ക്കും പണം മാറ്റിയെടുക്കാന്‍ സാധിക്കുന്നത്. എന്നാല്‍, മാറ്റിയെടുക്കുന്ന 2000 രൂപയുടെ നോട്ടിനു ചില്ലറ ലഭിക്കാത്തതും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി. പ്രധാന വ്യാപാരസ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും ഇതു കാരണം വ്യാപാരം പ്രതിസന്ധിയിലായിരിക്കുകയാണ്. ചില വ്യാപാരസ്ഥാപനങ്ങള്‍ ചില്ലറ ലഭിക്കാത്തതുമൂലം അടച്ചിടേണ്ടിയും വന്നു.
ഈ ദുരവസ്ഥ മുതലാക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളെ ചൂഷണം ചെയ്യാന്‍ തട്ടിപ്പുസംഘങ്ങളും വ്യാപകമായിട്ടുണ്ട്. 1000 രൂപയ്ക്ക് 200 രൂപയും 500 രൂപയ്ക്ക് 100 രൂപയും കമ്മീഷന്‍ സംഖ്യയായി ഇത്തരം തട്ടിപ്പുസംഘങ്ങള്‍ ആവശ്യക്കാരില്‍ നിന്ന് ഈടാക്കുന്നു. ബാങ്കില്‍ പോയി ക്യൂ നില്‍ക്കാന്‍ കഴിയാത്തവരെയും ബാങ്ക് നടപടികള്‍ അറിയാത്ത വയോജനങ്ങളെയും അന്യസംസ്ഥാന തൊഴിലാളികളെയും സാധാരണക്കാരെയും കച്ചവടക്കാരെയും കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ ചൂഷണം നടത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര്‍ ഇത്തരക്കാരില്‍ നിന്നു കമ്മീഷന്‍ നല്‍കി നോട്ടുക ള്‍ മാറ്റിയെടുത്തു. ദിവസങ്ങളായി ബാങ്കുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും തുടരുന്ന അനിശ്ചിതത്വമാണ് ഇത്തരക്കാരില്‍ നിന്നു പണം മാറ്റിയെടുക്കാന്‍ ആവശ്യക്കാരെ പ്രേരിപ്പിക്കുന്നത്. നൂറോ ഇരുനൂറോ പോയാലും ബാക്കി തുക കിട്ടുമല്ലോ എന്നോര്‍ത്ത് ഇത്തരം തട്ടിപ്പുസംഘങ്ങള്‍ക്കെതിരേ ആരും പരാതി പെടുന്നുമില്ല.
ബാങ്കുകള്‍ക്കു മുന്നില്‍ തുറക്കുന്നതിനു മുമ്പുതന്നെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പലതിലും നോട്ടുകള്‍ സ്വീകരിക്കുമെന്നു പറഞ്ഞെങ്കിലും ഇവിടെയൊന്നും നോട്ടുകള്‍ സ്വീകരിക്കാതിരുന്നതും ബാങ്കുകളെ മാത്രം ആശ്രയിക്കേണ്ടിവന്നതുമാണ് ജനം ഇത്രയും ദുരിതത്തിലാകാന്‍ കാരണമായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day