|    Dec 11 Sun, 2016 3:47 am

ആവര്‍ത്തിച്ചുള്ള ഉംറ വിസയ്ക്ക് 2,000 റിയാല്‍; തീര്‍ത്ഥാടകരുടെ എണ്ണം കുറയുമെന്ന് ആശങ്ക

Published : 15th November 2016 | Posted By: SMR

മക്ക: ആവര്‍ത്തിച്ചുള്ള ഉംറ വിസയ്ക്ക് 2,000 റിയാല്‍ ഏര്‍പ്പെടുത്തിയത് തീര്‍ത്ഥാടകരുടെ എണ്ണം കുറയാനിടയാക്കുമെന്ന് ഉംറ സേവനരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍, പുതിയ തീരുമാനത്തിന്റെ പ്രതിഫലനം രണ്ടുമാസത്തിനകം മാത്രമേ അറിയാന്‍ സാധിക്കൂവെന്ന് മക്കയിലെ ചില ഹോട്ടല്‍ ഉടമകള്‍ അഭിപ്രായപ്പെട്ടു.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ കുറവ് ഈ വര്‍ഷം അനുഭവപ്പെട്ടിട്ടില്ലെന്ന് മക്കയിലെ പ്രമുഖ ഹോട്ടല്‍ ഉടമ മുഹമ്മദ് അബൂ ഹര്‍ബ അറിയിച്ചു. അടുത്ത നാലുവര്‍ഷത്തിനകം തീര്‍ത്ഥാടകരുടെ എണ്ണം 60 ലക്ഷത്തില്‍നിന്ന് 2.5 കോടിയായി ഉയര്‍ത്താനാണ് ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ പദ്ധതി. എന്നാല്‍, ഫീസ് ഏര്‍പ്പെടുത്തിയ നടപടി എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.
ആവര്‍ത്തിച്ചുള്ള ഉംറക്ക് ഫീസ് ഏര്‍പ്പെടുത്തിയ നടപടി തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടാക്കാനാണു സാധ്യതയെന്ന് മക്ക ക്ലോക്ക് ടവര്‍ ഹോട്ടല്‍ ഉടമ മുഹമ്മദ് അല്‍ സിദ്ദീഖി പറഞ്ഞു. തുര്‍ക്കി, ഇന്തോനീസ്യ, ജോര്‍ദാന്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ എണ്ണം കുറയാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടോ അതില്‍ കൂടുതലോ തവണ ഉംറ വിസ ലഭിക്കാനുള്ള ഫീസ് 2,000 റിയാലില്‍ നിന്ന് 200 റിയാലാക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക