|    Dec 9 Fri, 2016 1:13 pm

ആഴക്കടലില്‍ മല്‍സ്യക്കുഞ്ഞുങ്ങളെ കൊള്ളയടിക്കുന്നു

Published : 22nd October 2016 | Posted By: SMR

എന്‍ പി ബദറുദ്ദീന്‍
പൂച്ചാക്കല്‍ (ആലപ്പുഴ): നിയമം കാറ്റില്‍ പറത്തി മല്‍സ്യക്കുഞ്ഞുങ്ങളെ ആഴക്കടലില്‍ നിന്ന്്് കൊള്ളയടിക്കുന്നു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘം ഒരു ദിവസം വലയിലാക്കുന്നത്് ലോഡ്്് കണക്കിനു പൊടിമീനുകള്‍. വളം, കൊഴിത്തീറ്റ എന്നിവയുടെ നിര്‍മാണത്തിനാണു മല്‍സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത്്. കൊല്ലം മുതല്‍ കൊച്ചി വരെ ഏകദേശം നൂറു കണക്കിനു ബോട്ടുകളാണ് ഇത്തരത്തില്‍ മല്‍സ്യ സമ്പത്ത്് കൊള്ളയടിക്കുന്നത്്. ബോട്ടുകളില്‍ കൊല്ലി വല ഘടിപ്പിച്ച്്് കടലില്‍ നിന്ന്്് കുഞ്ഞ്്് മല്‍സ്യങ്ങളെ അപ്പാടെ കൊരിയെടുക്കുകയാണ്. ഇതിലൂടം മല്‍സ്യ സമ്പത്തിനു കുറവു സംഭവിക്കുന്നതിനു പുറമേ പരമ്പരാഗത മല്‍സ്യ തൊഴിലാളികളും ദുരിതത്തിലാവും. എന്നാല്‍ മല്‍സ്യ സമ്പത്തിന്്് നാശം വരുന്ന പ്രക്രിയ തുടര്‍ന്നിട്ടും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ല. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ കടലില്‍ സുലഭമായിരുന്ന മത്തിയുടെ ലഭ്യതയില്‍ കുറവ് അനുഭവപ്പെട്ടിരുന്നു. ചെറുമീനുകളെ കൂട്ടത്തോടെ പിടിക്കുന്നതിനാലാവാം ഇതു സംഭവിച്ചതെന്നു മല്‍സ്യ തൊഴിലാളികള്‍ പറയുന്നു. ആഴക്കടലുകളില്‍ പോലും മത്തിയുടെ കൂട്ടത്തെ കാണാന്‍ കഴിയുന്നില്ലന്നാണ് തൊഴിലാളികള്‍ പറയുന്നത്്. മാത്രമല്ല കേരളതീരത്ത്് കൂടുതല്‍ കണ്ടിരുന്ന ആവോലി, കൊഴുവ, വറ്റ എന്നീ മല്‍സ്യങ്ങളിലും കാര്യമായ കുറവ്് സംഭവിച്ചു. വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ വ്യാപകമായി ചെറുമീനുകളെ കൊള്ളയടിച്ചാല്‍ കേരളതീരത്തെ മല്‍സ്യ സമ്പത്ത്് പൂര്‍ണമായും നശിക്കുമെന്ന്്് തീരദേശ വികസന അതോറിറ്റി പറയുന്നു. ഫിഷറീസ് വകുപ്പിന്റ വിലക്കുകള്‍ ലംഘിച്ചാണ് ചെറുമീനുകളെ സംഘം കൊള്ളയടിക്കുന്നത്്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അടക്കം സംഭവത്തില്‍ നടപടി സ്വീകരിക്കുന്നില്ലന്നാണ് പരാതി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day