|    Dec 11 Sun, 2016 5:23 pm
FLASH NEWS

ആലുവയില്‍ ബിയര്‍ ലോറികള്‍ക്ക് തീപ്പിടിച്ചു

Published : 12th November 2016 | Posted By: SMR

ആലുവ: ആലുവയില്‍ ബിയറുമായി വന്ന ലോറികള്‍ക്ക് തീപ്പിടിച്ചു. രണ്ടുലോഡ് ബിയര്‍ നശിച്ചതായി സംശയിക്കുന്നു. ഉടന്‍ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചതുകൊണ്ട് അപായമോ മറ്റ് ദുരന്തങ്ങളോ ഉണ്ടായില്ല. ആലുവ ചൂണ്ടിയിലെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ സ്റ്റോക്ക് ചെയ്യുന്നതിനായി പാലക്കാട്ട് നിന്നും വന്ന രണ്ടു ലോറികളിലാണ് തീപ്പിടിത്തമുണ്ടായത്. ഗോഡൗണിനടുത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്ത ലോറികള്‍, തൊട്ടടുത്ത് ചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചുകൊണ്ടിരുന്നതിനടുത്തായതിനാല്‍, തീ പടര്‍ന്നതാവാമെന്നതാണ് പ്രാഥമിക നിഗമനം. ഒരു ലോറിയിലെ 25 ശതമാനത്തോളം ബിയറുകുപ്പികള്‍ കത്തിനശിച്ചു. ബാക്കിയുള്ളവയ്ക്ക് ചൂടേറ്റതിനാല്‍ ഉപയോഗശൂന്യമായിക്കാണുമെന്ന് അനുമാനിക്കുന്നു. മറ്റേ ലോറിയുടെ പ്ലാറ്റ്‌ഫോം കത്തിനശിച്ചിട്ടുണ്ട്. അതിലെ ബിയറുകള്‍ക്ക് എത്രമാത്രം നാശം സംഭവിച്ചുമെന്ന് പരിശോധിച്ചുവരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് ശേഷമാണ് സംഭവം. തക്കസമയത്ത് തീ കെടുത്താനുള്ള ശ്രമം നടത്തിയതിനാല്‍ വന്‍ദുരന്തങ്ങള്‍ ഒഴിവായി. നഷ്ടം എത്രയെന്ന് കണക്കാക്കിയിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക