|    Dec 3 Sat, 2016 7:57 am
FLASH NEWS

ആലപ്പുഴ എഫ്‌സിഐ ഗോഡൗണിലെ തൊഴില്‍ പ്രശ്‌നം പരിഹരിച്ചു

Published : 26th November 2016 | Posted By: SMR

ആലപ്പുഴ: അട്ടിക്കൂലിയുമായി ബന്ധപ്പെട്ടു ആലപ്പുഴ ഗോഡൗണില്‍ നിലനിന്ന തൊഴില്‍ പ്രശ്‌നത്തിനു പരിഹാരമായി. തൊഴില്‍ പ്രശ്‌നം ഭക്ഷ്യമന്ത്രി  പി തിലോത്തമന്റെ ഇടപെടലിലെ തുടര്‍ന്നു പരിഹരിച്ചത്. അമ്പലപ്പുഴ താലൂക്കില്‍ വിതരണം ചെയ്യാനുള്ള റേഷന്‍ ഭക്ഷ്യവസ്തുക്കള്‍ സിവില്‍ സപ്ലൈസ് ഗോഡൗണിലേക്ക് എത്തിച്ചു. ഇന്നു മുതല്‍ റേഷന്‍ വിതരണം പുനരാരംഭിക്കുമെന്നാണ് അറിയുന്നത്. എഫ്‌സിഐ ഗോഡൗണില്‍ നിന്നു ചരക്കു കയറ്റുന്നതിന് അട്ടിക്കൂലി വാങ്ങരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം കഴിഞ്ഞ ദിവസം തൊഴിലാളികള്‍ തള്ളിയതിനെ തുടര്‍ന്നാണ് പ്രതിസന്ധിയുണ്ടായത്. ഭക്ഷ്യ ഭദ്രതാ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ഇടനിലക്കാരെ ഒഴിവാക്കി എഫ്‌സിഐയില്‍ നിന്നു റേഷന്‍കടകളിലേക്കു സര്‍ക്കാര്‍ നേരിട്ടു സാധനങ്ങള്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഒരു മാസത്തേക്ക് അട്ടിക്കൂലി വാങ്ങരുതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. കയറ്റുകൂലി സംബന്ധിച്ച ഉറപ്പുലഭിക്കാതെ റേഷന്‍ സാധനങ്ങള്‍ ലോറിയില്‍ കയറ്റില്ലെന്നു തൊഴിലാളികള്‍ നിലപാട് അറിയിച്ചതോടെ ജില്ലയിലെ റേഷന്‍ വിതരണം പ്രതിസന്ധിയിലായി. മുന്‍പു ഗോഡൗണില്‍ നിന്നു മൊത്ത വ്യാപാരികള്‍ റേഷന്‍ ഉല്‍പന്നങ്ങള്‍ എടുക്കുമ്പോള്‍ തൊഴിലാളികള്‍ ലോറിയില്‍ അട്ടിയടുക്കിവച്ചു കൊടുത്തിരുന്നു. ധാന്യങ്ങളുടെ 220 ചാക്ക് അട്ടിയടുക്കുന്നതിന് 825 രൂപയായിരുന്നു കൂലി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day