|    Dec 7 Wed, 2016 2:06 pm
FLASH NEWS

ആലത്തൂര്‍ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം 29ന്്

Published : 24th October 2016 | Posted By: SMR

പാലക്കാട്: ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ പൊതു വിദ്യാലയങ്ങളുടെ മുന്നേറ്റം ലക്ഷ്യമാക്കി സമഗ്ര വിദ്യാഭ്യാസ പദ്ധതി(ദിശ) നടപ്പാക്കുമെന്ന് കെ ഡി പ്രസേനന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കരട് പദ്ധതി തയ്യാറാക്കിയത്. അക്കാദമിക് രംഗത്തെ വൈവിധ്യമാര്‍ന്ന ഇടപെടല്‍ സന്ദേശം ഉള്‍ക്കൊണ്ടാണ് പദ്ധതിക്ക് ദിശ എന്ന നാമകരണം ചെയ്തിരിക്കുന്നത്. ആലത്തൂര്‍, കിഴക്കഞ്ചേരി, വണ്ടാഴി, മേലാര്‍ക്കോട്, എരിമയൂര്‍, തേങ്കുറുശി, കുഴല്‍മന്ദം ഏഴു പഞ്ചായത്തുകൡലായി സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ 51 പ്രൈമറി, 12 ഹൈസ്‌കുള്‍, ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ 63 വിദ്യാലയങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുക. 26464 വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പഞ്ചായത്ത് ഭരണസമിതിയുടെയും പിടിഎയുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക. എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരുടെയും വിദ്യാഭ്യാസ പ്രവര്‍ത്തകരേയും പദ്ധതിയുമായി സഹകരിപ്പിക്കും.  പദ്ധതി ഉദ്ഘാടനം 29ന് രാവിലെ 9.30ന് ആലത്തൂര്‍ അലിയ മഹലില്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും. കെ ഡി പ്രസേനന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ദേശീയ അവാര്‍ഡ് ജേതാവ് രമണിടീച്ചര്‍, ഡോക്ടറേറ്റ് നേടിയ ലൗലി എന്നിവരെ ആദരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കണ്‍വീനര്‍  വി ജെ ജോണ്‍സണ്‍, എം എച്ച് അരുണ്‍കുമാര്‍  പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day