|    Dec 9 Fri, 2016 3:09 pm
FLASH NEWS

ആലത്തൂര്‍ നഗരത്തില്‍ ഡിസംബര്‍ ഒന്നു മുതല്‍ ട്രാഫിക് പരിഷ്‌കാരം

Published : 29th October 2016 | Posted By: SMR

സുനു ചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍:ആലത്തൂര്‍ നഗരത്തില്‍ ഡിസംബര്‍ ഒന്ന് മുതല്‍ ട്രാഫിക്ക് പരിഷ്‌കാരം നടപ്പിലാക്കും. ഇതിന്റെ ഭാഗമായി സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പേ പാര്‍ക്കിങ് അനുവദിക്കും. ഇതിന് പഞ്ചായത്ത് പ്രത്യേക അനുമതി നല്‍കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയിലാണ് തീരുമാനം.  ആലത്തൂര്‍ നഗരത്തിലെ ട്രാഫിക് സംവിധാനത്തിലെ അപര്യാപ്തകള്‍ തേജസ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു ശേഷം നടന്ന ട്രാഫിക് റെഗുലേറ്ററി യോഗത്തില്‍ പാര്‍ക്കിങിന്  പ്രത്യേക പോയിന്റുകള്‍ മാര്‍ക്ക് ചെയ്യാന്‍ തീരുമാനമായി. ചിലയിടത്ത് ടൂ വീലര്‍ പാര്‍ക്കിങ് മാത്രമേ അനുവദിക്കൂ. ബസ് സ്റ്റാന്റിനകത്തും പുതിയ പരിഷ്‌കാരം നടപ്പിലാക്കും. ലോക്കല്‍ ബസ്സുകള്‍ പത്ത് മിനിട്ട് മുമ്പ് മാത്രമേ സ്റ്റാന്‍ഡില്‍ കയറാന്‍ അനുവദിക്കൂ. ബസ് സ്റ്റാന്‍ഡിനകത്ത് യാത്രക്കാര്‍ കയറാനായി ഇടതുവശം ചേര്‍ത്തു നിര്‍ത്തുന്ന ലോക്കല്‍ ബസ്സുകള്‍ പൂര്‍ണമായും വലതുഭാഗത്തേക്ക് മാറ്റി നിര്‍ത്തും. യാത്രക്കാരെ ഇറക്കലും കയറ്റലും മാത്രമേ ഇടതു വശത്ത് അനുവദീക്കൂ. തൃശൂര്‍ പാലക്കാട് ബസുകള്‍ക്കായി പ്രത്യേക ട്രാക്ക് സ്ഥാപിക്കും. സ്റ്റാന്‍ഡില്‍ ഒരു ട്രാക്ക് എപ്പോഴും ഒഴിച്ചിടുകയും ചെയ്യും. സീബ്രാ ലൈനുകളും ഹമ്പുകളിലെ മാര്‍ക്കിങ്ങും പരിഷ്‌കാരത്തിന്റെ ഭാഗമായി നവീകരിക്കും. അനധികൃതമായി റോഡരികില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ പോലിസ് ക്രയിന്‍ ഉപയോഗിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോവും. റോഡില്‍ തടസ്സമാകുന്ന ചെറുകിട തട്ടുകടകള്‍ ഉന്തുവണ്ടികള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കും. പ്രത്യേക പാര്‍ക്കിങ് പോയിന്റുകള്‍ മാര്‍ക്ക് ചെയ്യാനായി പത്തംഗ ട്രാഫിക്ക് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ജി ഗംഗാധരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം എ നാസര്‍, സിഐ കെ എ എലിസബത്ത് ,എസ്‌ഐ എസ് അനീഷ്, കേരള സ്‌റ്റേറ്റ് െ്രെപവറ്റ് ബസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് കുഴുപ്പില്‍, വൈസ് പ്രസിഡന്റ് സിഒജോണ്‍സണ്‍ ,എഎംവിഐ സി.സജീവ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ജനറല്‍ സെക്രട്ടറി ഹബീബ്‌റഹ്മാന്‍, കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ താലൂക്ക് പ്രസിഡന്റ് കെ ശ്രീനിവാസന്‍ ,പത്രപ്രവര്‍ത്തകരായ ജിജി ജോര്‍ജ് ,സുനു ചന്ദ്രന്‍ ,താലൂക്ക് ഓഫിസ് സ്റ്റാഫംഗങ്ങളായ എസ് ഖദീജ, ആര്‍ അയ്യപ്പന്‍  സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day