|    Dec 10 Sat, 2016 2:46 am
FLASH NEWS

ആലക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് ഉദ്ഘാടനം ഇന്ന്

Published : 22nd October 2016 | Posted By: SMR

തൊടുപുഴ: വൈദ്യുതി മേഖലയിലെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ആലക്കോട് ഇലക്ട്രിക്കല്‍  സെക്ഷന്‍ ഓഫിസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ആലക്കോട് പഞ്ചായത്തിലേയും ഇടവെട്ടി,വെള്ളിയാമറ്റം പഞ്ചായത്തുകളിലെ ഏതാനും വാര്‍ഡുകളിലേയും 11,861 വൈദ്യുതി ഉപഭോക്താക്കള്‍ക്ക്  പ്രയോജനം ചെയ്യും.വൈദ്യുതി കണക്ഷന്‍, പരാതി പരിഹാരം,അറ്റകുറ്റപ്പണി,ബില്ലിംഗ് എന്നീ സേവനങ്ങളാണ് ഇവിടെ നിന്നും ലഭിക്കുക.കൃഷിഭവന്‍ കെട്ടിട സമുച്ചയത്തില്‍ ആരംഭിക്കുന്ന പുതിയ സെക്ഷന്‍ ഓഫിസില്‍ ഒരു അസി.എഞ്ചിനീയര്‍,സീനിയര്‍ സൂപ്രണ്ട്,മൂന്ന് സബ് എന്‍ജിനീയര്‍മാര്‍ ,ആറ് ഓവര്‍സീയര്‍മാര്‍ അടക്കം 42 ജീവനക്കാരുണ്ടാകും.     21,414 ഉപഭോക്താക്കളുള്ള തൊടുപുഴ നമ്പര്‍ രണ്ട്  ഇലക്ട്രിക്കല്‍ സെക്ഷന്‍,18876ല്‍ പരം ഉപഭോക്താക്കളുമുള്ള മൂലമറ്റം ഇലക്ട്രിക്കല്‍ സെക്ഷന്‍ എന്നിവ വിഭജിച്ചാണ് ആലക്കോട് സെക്ഷന്‍ രൂപീകരിക്കുന്നത്.തൊടുപുഴ നമ്പര്‍ 2 സെക്ഷനില്‍ നിന്നും 7815,  മൂലമറ്റം സെക്ഷനില്‍ നിന്നും 4046 ഉപഭോക്താക്കളെയും ഉള്‍പ്പെടുത്തിയാണ് പുതിയ സെക്ഷന്‍.ആലക്കോടുള്ള ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍  പി ജെ ജോസഫ് എം. എല്‍. എ. അദ്ധ്യക്ഷത വഹിക്കും.വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് സഫിയാ മുഹമ്മദ്,ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ രാജന്‍ ജോസഫ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ ജോഷി എന്‍ ഐസക്,മെംബര്‍ ജയ്‌മോന്‍ എബ്രഹാം,റെജി സേവി,തോമസ് മാത്യു കക്കുഴി, മിനി മൈക്കിള്‍, ശ്രീജ ബാബു, സനുജ സുബൈര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day