|    Dec 4 Sun, 2016 3:40 pm

ആറു നയതന്ത്ര പ്രതിനിധികളെ പാകിസ്താന്‍ തിരിച്ചുവിളിച്ചു

Published : 3rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യയിലെ പാക് ഹൈകമ്മീഷനിലെ ആറ് ഉദ്യോഗസ്ഥരെ പാകിസ്താന്‍ തിരിച്ചുവിളിച്ചു. ചാരവൃത്തി ആരോപിച്ച് പാക് ഹൈകമ്മീഷനിലെ മഹ്മൂദ് അക്തറിനെ ഇന്ത്യ പുറത്താക്കി ദിവസങ്ങള്‍ക്കു ശേഷമാണ് പുതിയ സംഭവം. തന്ത്രപ്രതിനിധികളെ പാകിസ്താന്‍ പിന്‍വലിച്ചതു സംബന്ധിച്ച് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണമൊന്നുമില്ല. ആറ് ഉദ്യോഗസ്ഥര്‍ ഇന്ത്യയില്‍ നിന്നു മടങ്ങിയെന്ന് പാകിസ്താന്‍ വൃത്തങ്ങളാണ് അറിയിച്ചത്. കമേഴ്‌സ്യല്‍ കോണ്‍സല്‍ സഈദ് ഫാറൂഖ് ഹബീബ്, ഒന്നാം സെക്രട്ടറിമാരായ ഖാദിം ഹുസയ്ന്‍, മുദ്ദസിര്‍ ചീമ, ഷാഹിദ് ഇഖ്ബാല്‍ എന്നിവര്‍ ഇന്ത്യ വിട്ടവരില്‍ പെടുന്നു. ഇപ്പോഴത്തെ മോശം അന്തരീക്ഷത്തില്‍ ഇന്ത്യയില്‍ ജോലി ചെയ്യുക അസാധ്യമായതിനാലാണ് ഉദ്യോഗസ്ഥര്‍ നാട്ടിലേക്ക് തിരിച്ചതെന്ന് പാക് വൃത്തങ്ങള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day