|    Dec 9 Fri, 2016 3:07 pm
FLASH NEWS

ആറളത്ത് ഭൂമി അളക്കാനെത്തിയ റവന്യൂസംഘത്തെ നാട്ടുകാര്‍ തടഞ്ഞു

Published : 26th October 2016 | Posted By: SMR

ഇരിട്ടി: ആറളം ഗ്രാമപ്പഞ്ചായത്തിലെ ചെടിക്കുളത്ത് മിച്ചഭൂമി അളന്നുതിട്ടപ്പെടുത്താനെത്തിയ റവന്യൂസംഘത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും നാട്ടുകാരും തടഞ്ഞു. ചെടിക്കുളത്തിനു സമീപം കൊട്ടാരത്തിലുള്ള വര്‍ഷങ്ങളായി 47ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ഭൂമിയാണ് മിച്ചഭൂമിയാണെന്ന് കാണിച്ച് റവന്യുസംഘം അളവിനായെത്തിയത്. 1971ല്‍ സര്‍ക്കാര്‍ മിച്ചഭൂമിയായി ഇവിടുത്തെ സ്ഥലം പ്രഖ്യാപിച്ചിരുന്നുവെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ലത്രെ. കഴിഞ്ഞ ദിവസം ലാന്റ് ബോഡില്‍നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് ഇരിട്ടി താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ ടി വി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. അതേസമയം 2015 വരെ തങ്ങള്‍ താമസിക്കുന്ന ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ തയ്യാറായെന്നും പിന്നീട് നികുതി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നും താമസക്കാര്‍ പറയുന്നു. 47 കുടുംബങ്ങളിലായി അഞ്ചുസെന്റ് മുതല്‍ രണ്ടുഏക്കര്‍ വരെ കൈവശംവച്ച് വര്‍ഷങ്ങളായി താമസിക്കുന്നവരാണ് ഇവിടെയുള്ള കുടുംബങ്ങള്‍. പട്ടയത്തിനായി നിരവധി തവണ ബന്ധപ്പെട്ടവര്‍ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഹിയറിങ് മാറ്റിവയ്ക്കുകയായിരുന്നു. സര്‍ക്കാരിന്റെ പുതിയ ഭൂപരിഷ്‌കരണ നിയമനുസരിച്ച് വര്‍ഷങ്ങളായി താമസിക്കുന്ന അവര്‍ക്കു തന്നെ ഭൂമിയുടെ അധികാരമെന്നാണ്  കുടുംബങ്ങളുടെ വാദം. അനധികൃതമായി കുടിയൊഴിപ്പിക്കാനുളള നീക്കത്തിനെതിരേ  പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിന് നിവേദനം നല്‍കും. ഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപറമ്പില്‍, ജോഷി പാലമറ്റം, അരവിന്ദന്‍ അക്കാണശ്ശേരി, പി വി കുഞ്ഞിരാമന്‍, ഇ പി ജോസ് എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ സംഘത്തെ തടഞ്ഞത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day