|    Dec 9 Fri, 2016 8:54 pm
FLASH NEWS

ആറളം വന്യജീവി സങ്കേതത്തില്‍ സര്‍വേ സമാപിച്ചു

Published : 1st November 2016 | Posted By: SMR

ഇരിട്ടി:  ആറളം വന്യജീവി സങ്കേതത്തില്‍ സംഘടിപ്പിച്ച രണ്ടാമത് തുമ്പി സര്‍വേ സമാപിച്ചു. വനം-വന്യജീവി വകുപ്പിന്റെയും മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സീക്ക് സെക്രട്ടറി വി സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ജാഫര്‍ പാലോട്ട്് അധ്യക്ഷത വഹിച്ചു. ആറളം വന്യജീവി സങ്കേതം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മധുസൂധനന്‍, സെക്്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഷാജഹാന്‍, ബാലകൃഷ്ണന്‍ വളപ്പില്‍, സി ജി കിരണ്‍ സംസാരിച്ചു. വന്യജീവി സങ്കേതത്തില്‍ 5 സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ചാണ് തുമ്പികളുടെ കണക്കെടുപ്പ് നടത്തിയത്. 51 ഇനം തുമ്പികളെ മൂന്നു ദിവസങ്ങളിലായി നടന്ന സര്‍വേയില്‍ കണ്ടെത്തി. പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന 12 ഇനം തുമ്പികളെ കണ്ടെത്തുകയുണ്ടായി. ഇതിനുമുമ്പ് ഈ വന്യജീവി സങ്കേതത്തില്‍ കാണാതിരുന്ന കുങ്കുമനിയല്‍ തുമ്പി, കരിംചിറകന്‍ മുളവാലന്‍ എന്നീ തുമ്പികളെ ഈ സര്‍വേയില്‍ കണ്ടെത്തി. ഇതോടെ വന്യജീവി സങ്കേതത്തില്‍ കണ്ടെത്തിയ തുമ്പികളുടെ എണ്ണം 93 ആയി. പ്രശസ്ത തുമ്പി നിരീക്ഷകരായ സി ജി കിരണ്‍, ജീവന്‍ ജോസ് തുടങ്ങി തെന്നിന്ത്യയിലെ 60ഓളം പ്രകൃതി നിരീക്ഷകര്‍ പങ്കെടുത്തു. സമാപന ചടങ്ങ് ആറളം വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വി സജികുമാര്‍ ഉദ്ഘാടനം ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day