|    Dec 10 Sat, 2016 2:41 am
FLASH NEWS

ആറന്‍മുളയില്‍ വിത്തെറിഞ്ഞ് മുഖ്യമന്ത്രി

Published : 29th October 2016 | Posted By: mi.ptk

aranmula-pinarai-vijayan-pt

പത്തനംതിട്ട: ആറന്മുളക്കാരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് സാക്ഷാത്കാരമേകി പാടശേഖരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിത്തെറിഞ്ഞു. ആറന്മുള എഞ്ചിനീയറിങ് കോളജിനരിനരില്‍ പ്രത്യേകം തയ്യാറാക്കിയ പാടശേഖരത്താണ് മുഖ്യമന്ത്രി വിത്തെറിഞ്ഞത്.  മന്ത്രിമാരായ വി എസ് സുനില്‍കുമാര്‍, മാത്യു ടി തോമസ്, ആറന്‍മുള എംഎല്‍എ വീണാ ജോര്‍ജ്, ചടങ്ങില്‍ പങ്കാളികളായി. ആറന്മുള, മല്ലപ്പുഴശ്ശേരി പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന 56 ഹെക്ടര്‍ ആറന്മുള പുഞ്ചയിലാണ് ആദ്യഘട്ടത്തില്‍ കൃഷിയിറക്കുന്നത്. വിമാനത്താവളഭൂമിയിലും കൃഷിയിറക്കും. വിമാനത്താവളത്തിനായി നികത്തിയ പാടങ്ങളും കോഴിത്തോടും ചാലുകളും പൂര്‍വസ്ഥിതിയിലാക്കിയ ശേഷം ഇവിടെയും കൃഷിയിറക്കും.
ഇരുപതു വര്‍ഷമായി കൃഷിയില്ലാതെ തരിശുകിടന്ന പാടശേഖരത്തില്‍ സെപ്തംബര്‍ 22ന് ആണ് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ നിലം ഉഴവ് ഉദ്ഘാടനം ചെയ്തത്. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക സമൃദ്ധിയുടെ തുടക്കമായി നവംബര്‍ ഒന്നിന് ആറന്മുളയില്‍ കൃഷി ആരംഭിക്കുമെന്ന് മന്ത്രി സുനില്‍കുമാര്‍ അന്ന് പ്രഖ്യാപിച്ചിരുന്നു.
വിത്തിറക്കലിന് ശേഷം ചേര്‍ന്ന കൃഷിയിറക്കലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.ആറന്മുള വിമാനത്താവളത്തിനായി സര്‍ക്കാര്‍ നടത്തിയ വ്യവസായ മേഖലാ പ്രഖ്യാപനം നിലനില്‍ക്കേയാണ് സര്‍ക്കാര്‍ ആറന്മുള പുഞ്ചയില്‍ വിത്തിറക്കുന്നത്. ആയിരം ഏക്കര്‍ വരുന്നതാണ് ആറന്മുള പുഞ്ച. വിമാനത്താവളം, പാലം നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങള്‍ കാരണം പ്രദേശത്ത് കൃഷി ഇറക്കുന്നത് വര്‍ഷങ്ങളായി നിലച്ചിരിക്കുകയായിരുന്നു.വിമാനത്താവളത്തിനായി കെ.ജി.എസിന് സ്വകാര്യ വ്യക്തി നല്‍കിയ ഭൂമി ഏറ്റെടുത്താണ് ഇവിടെ കൃഷി നടത്തുന്നത്. എന്നാല്‍ വിമാനത്താവള പദ്ധതി പ്രദേശത്തേക്ക് നെല്‍കൃഷി വ്യാപിപ്പിക്കണമെങ്കില്‍ അവിടുത്തെ തോടും ചാലും പുനരുദ്ധരിക്കേണ്ടതായുണ്ട്. ഇവയുടെ ഒഴുക്ക് തടസപ്പെടുത്തി മണ്ണിട്ട് നികത്തിയത് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടേയുള്ളു. ആറന്മുളയില്‍ ഒരു കാരണവശാലും വിമാനത്താവളം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പദ്ധതിക്കായി നടത്തിയ വ്യവസായ മേഖലാ പ്രഖ്യാപനം റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിക്കും. വിമാനത്താവള പദ്ധതി പ്രദേശത്തെ മണ്ണിട്ട് നികത്തിയ കോഴിത്തോട് പുനസ്ഥാപിക്കും. കോടതിയില്‍ കെജിഎസിന്റെ വാദം നടക്കുന്നുണ്ട് . അതിനര്‍ഥം സര്‍ക്കാര്‍ നിലപാട് മാറിയെന്നല്ലെന്നും പിണറായി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 137 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day