|    Dec 9 Fri, 2016 5:26 am
FLASH NEWS

ആറന്മുള വിമാനത്താവളം: മുഴുവന്‍ അനുമതികളും സര്‍ക്കാര്‍ പിന്‍വലിച്ചു

Published : 24th November 2016 | Posted By: SMR

തിരുവനന്തപുരം: ആറന്‍മുളയില്‍ വിമാനത്താവളം നിര്‍മിക്കുന്നതിനായി തത്ത്വത്തില്‍ നല്‍കിയ അംഗീകാരം ഉള്‍പ്പെടെ മുഴുവന്‍ അനുമതികളും റദ്ദാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആറന്‍മുള വിമാനത്താവള പദ്ധതി പ്രദേശത്തെ വ്യാവസായിക മേഖലയായി പ്രഖ്യാപിച്ച വിജ്ഞാപനം, സര്‍ക്കാരിനുള്ള ഓഹരി പങ്കാളിത്തം, എന്‍ഒസി നല്‍കിയ നടപടി എന്നീ ഉത്തരവുകളാണ് പിന്‍വലിച്ചത്. ആറന്‍മുള വിമാനത്താവള പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ച സാഹചര്യത്തിലാണ് തീരുമാനം.
പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. പദ്ധതിപ്രദേശത്തെ വ്യവസായമേഖലയായി പ്രഖ്യാപിച്ച നടപടി പിന്‍വലിക്കുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ അവസാന കാലത്താണ് അസാധാരണ ഗസറ്റ് വിജ്ഞാപനമിറക്കി ആറന്‍മുള പദ്ധതി പ്രദേശത്തെ വ്യാവസായിക മേഖലയായി പ്രഖ്യാപിച്ചത്. 350 ഏക്കര്‍ സ്ഥലമാണ് വ്യാവസായിക മേഖലയായി മാറിയത്. ആറന്‍മുള, മല്ലപ്പുഴശേരി, കിടങ്ങന്നൂര്‍ എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട സ്ഥലം കെജിഎസ് ഗ്രൂപ്പിന്റെ ആവശ്യപ്രകാരമാണ് വ്യാവസായിക മേഖലയാക്കിയത്.
അന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ വിജ്ഞാപനം മന്ത്രിസഭ അറിഞ്ഞില്ലെന്ന വിവാദവും ഉയര്‍ന്നിരുന്നു. ഇതിന്റെയെല്ലാം ചുവടുപിടിച്ചാണ് ആറന്‍മുള വിമാനത്താവളവുമായി മുന്നോട്ടുപോവാന്‍ യുഡിഎഫ് സര്‍ക്കാരും നിലപാട് എടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day