|    Dec 3 Sat, 2016 11:09 pm
FLASH NEWS

ആര്‍ എസ് സി നാഷനല്‍ സാഹിത്യോത്സവ് അല്‍ അയിനില്‍

Published : 25th October 2016 | Posted By: G.A.G

അല്‍ അയിന്‍ :  രിസാല സ്റ്റഡി സര്‍ക്കിള്‍ എട്ടാമത്് നാഷനല്‍ സാഹിത്യോത്സവ് ഒക്ടോബര്‍ ഇരുപത്തിഎട്ട് വെള്ളിയാഴ്ച്ച അല്‍ഐന്‍ മുവൈജിയിലുള്ള അല്‍വഫാ സ്‌ക്വയറില്‍ നടക്കും. അബൂദാബി, അല്‍ഐന്‍, ദുബൈ, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, സെന്‍ട്രല്‍ എന്നീ എട്ട്് സോണുകളില്‍ നിന്ന് ജൂനിയര്‍, സെക്കണ്ടറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി അഞ്ഞൂറ് പ്രതിഭകള്‍ മാറ്റുരക്കും. മാപ്പിളപ്പാട്ട്്, മാലപ്പാട്ട്, മദ്ഹ് ഗാനം, അറബി ഗാനം, ഖവാലി, സംഘഗാനം ദഫ് മുട്ട്, പ്രബന്ധ രചന, കഥാ, കവിതാ രചന, ഇംഗ്ലീഷ്, മലയാളം പ്രസംഗങ്ങള്‍ തുടങ്ങി നാല്‍പത് ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. രാവിലെ 7.30ന് ആരംഭിക്കുന്ന സാഹിത്യോത്സവ് ആറു വേദികളിലായാണ് നടക്കുന്നത്.
സാഹിത്യോത്സവ് നഗരിയില്‍ എത്തുവര്‍ക്ക്  ആവശ്യമായ വിവരങ്ങള്‍  അറിയുന്നതിന് സ്മാര്‍ട്ട് ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ സംവിധാനിക്കും. നോര്‍ക്ക, എംബസി രജിസ്‌ട്രേഷനുള്ള സൗകര്യവുമുണ്ടാകും, ആവശ്യമായ മുഴുവന്‍ രേഖകളുമായി വരുന്നവര്‍ക്ക് രജിസ്‌ട്രേഷന് സാധിക്കും.  നഗരിയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ നടക്കും, വൈകുന്നേരം ഏഴു മണിക്ക് നടക്കുന്ന സമാപന സംഗമത്തില്‍ സാഹിത്യ സാംസ്‌കാരിക വാണിജ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
ആസ്വാദനങ്ങള്‍ക്കൊപ്പം പ്രവാസി മലയാളികള്‍ക്കിടയിലെ സര്‍ഗ പ്രതിഭാത്വങ്ങള്‍ക്ക് രംഗാവസരങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആര്‍ എസ് സി യുടെ സാംസ്‌കാരിക വിഭാഗമായ കലാലയം സമിതിയുടെ നേതൃത്വത്തില്‍ സാഹിത്യോത്സവ് നടക്കുന്നത്. കലാ സാഹിത്യ ഇനങ്ങള്‍ക്കൊപ്പം, വൈജ്ഞാനിക ഇനങ്ങള്‍ക്കും എഴുത്ത്, പ്രസംഗം തുടങ്ങിയ സുപ്രധാന ഇനങ്ങള്‍ക്കും സാഹിത്യോത്സവുകളില്‍ പ്രാധാന്യം നല്‍കുന്നു. ഗള്‍ഫ് നാടുകളില്‍ ഏകീകൃത സ്വഭാവത്തില്‍ നടക്കുന്ന ഏക കലാസാഹിത്യ മത്സര വേദിയാണ് ആര്‍ എസ് സി സാഹിത്യോത്സവുകള്‍.  154 യൂനിറ്റ്, 37 സെക്ടര്‍, 8 സോണ്‍ സാഹിത്യോത്സവില്‍ പങ്കെടുത്ത  6000 പ്രതിഭകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 500 മത്സരാര്‍ത്ഥികളാണ് നാഷനല്‍ സാഹിത്യോത്സവില്‍ മാറ്റുരക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day