|    Dec 3 Sat, 2016 1:28 am
FLASH NEWS

ആര്‍ട്ട് ഗാലറിയില്‍ പരാക്രമം; ശേഖര്‍ അയ്യന്തോളിന്റെ ചിത്രപ്രദര്‍ശനം അവസാനിപ്പിച്ചു

Published : 26th November 2016 | Posted By: SMR

കോഴിക്കോട്: ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടന്നുവന്ന ചിത്രപ്രദര്‍ശനം ചിലര്‍ തടസ്സപ്പെടുത്തിയതായി പരാതി. പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോളിന്റെ ചിത്രപ്രദര്‍ശനത്തിനിടയിലാണ് ചിത്രകാരനായ മറ്റൊരു വ്യക്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. ഇതിനെ തുടര്‍ന്ന് നാളെവരെ തുടരേണ്ടിയിരുന്ന പ്രദര്‍ശനം വെള്ളിയാഴ്ച തന്നെ അവസാനിപ്പിച്ചു. ചിത്രപ്രദര്‍ശനം തടസപ്പെടുത്തുന്ന രീതിയിലാണ് ചിത്രകാരനായ വ്യക്തി ഗാലറിക്കകത്ത് അക്രമം ഉണ്ടാക്കിയതെന്നും, ഗാലറിയുടെ ചുമരില്‍ എഴുതി കേടുവരുത്തിയതായും സംസ്‌കാര ശൂന്യമായി പെരുമാറിയെന്നും ശേഖര്‍ അയ്യന്തോള്‍ പറഞ്ഞു. കോഴിക്കോടിനെ പോലെ ചിത്രകലയെ സ്‌നേഹിക്കുന്ന നാട്ടില്‍ നിന്നും ചിത്രകാരനായ ഒരാളില്‍ നിന്നുതന്നെ ഇത്തരത്തില്‍ അനുഭവം ഉണ്ടായതില്‍ ഖേദമുണ്ടെന്നും ശേഖര്‍ അയ്യന്തോള്‍ പറഞ്ഞു. മധ്യപ്രദേശിലെ ഖജുരാഹോ ശില്‍പങ്ങളെ അടിസ്ഥാനമാക്കിയ ചിത്രങ്ങള്‍ക്ക് പ്രധാന്യം കൊടുത്തുകൊണ്ടുള്ളതായിരുന്നു ഖജുരാഹോ എന്ന് പേരിട്ട പ്രദര്‍ശനം. ആര്‍ട്ട് ഗാലറിയും പരിസരപ്രദേശങ്ങളിലും സാമൂഹിക വിരുദ്ധശല്യം രൂക്ഷമായതായി നേരത്തേ പരാതിയുണ്ടായിരുന്നു. ഇതുസംബന്ധിച്ച്്് ഗാലറിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പോലിസിന്റെ നിരീക്ഷണം പി ന്‍വലിച്ചതോടെ ഗാലറി പരിസരം വീണ്ടും ചില സാമൂഹിക വിരുദ്ധരുടെ ഇടത്താവളമായി മാറിയിരിക്കുകയാണ്. ഗാലറിയിലെ മൂത്രപ്പുരയിലുണ്ടായിരുന്ന ലോഹ നിര്‍മിത പൈപ്പുകള്‍ കഴിഞ്ഞ ദിവസം തകര്‍ക്കപ്പെട്ടിരുന്നു. സാമൂഹിക വിരുദ്ധരുടെ ശല്യത്തിനു പുറമെ കലാകാരന്‍മാര്‍ തന്നെ പ്രദര്‍ശനം തടസ്സപ്പെടുത്തുന്ന രീതിയില്‍ ഇടപെടുന്നതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ശേഖര്‍ അയ്യന്തോളിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കേണ്ടി വന്ന സാഹചര്യം ലളിത കലാ അക്കാദമി ഗൗരവമായി കാണണമെന്ന് മറ്റ് ചിത്രകാരന്‍മാര്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day