|    Dec 10 Sat, 2016 12:20 pm

ആര്‍ച്ച് ബിഷപ് ഫ്രാന്‍സിസ് കല്ലറയക്കലിനെതിരേ ഫ്ഌക്‌സ് ബോര്‍ഡുകള്‍

Published : 26th November 2016 | Posted By: SMR

വരാപ്പുഴ: കൊടുങ്ങല്ലൂര്‍ സെന്റ്. തോമസ് ഇടവക ദേവാലയവും കോടികള്‍ വിലമതിക്കുന്ന നാല് ഏക്കര്‍ ഭൂമി വകകളും ഇടവക ജനങ്ങള്‍ അറിയാതെ അന്യായമായി ഒഎസ്‌ജെ സഭയ്ക്ക് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഫ്രാന്‍സിസ് കല്ലറയക്കല്‍ വില്‍പന നടത്തിയെന്നാരോപിച്ച് ഫ്ഌക്‌സ് ബോര്‍ഡുകള്‍ പ്രചരിക്കുന്നു. ഇടവക സംരക്ഷണ സമിതിയെന്ന പേരിലാണ് ഫഌക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇടവക ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക് എന്ന തലക്കെട്ടോടെയാണ് ഫഌക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 75 വര്‍ഷം പഴക്കമുള്ള കൊടുങ്ങല്ലൂര്‍ സെന്റ്. തോമസ് ഇടവക ദേവാലയവും കോടികള്‍ വിലമതിക്കുന്ന ഏക്കര്‍ ഭൂമിവകകളും ഇടവക ജനങ്ങള്‍ അറിയാതെ അന്യായമായി ഒഎസ്‌ജെ സഭയക്ക് വിറ്റ് കോടികളുടെ അഴിമതി നടത്തിയ വരാപ്പുഴ ആര്‍ച്ച് ബിഷപ് ഫ്രാന്‍സിസ് കല്ലറയക്കല്‍ കത്തോലിക്ക സഭയക്ക് അപമാനം, ഇടവക ദേവാലയവും ഭൂമിയും ഇടവക ജനങ്ങള്‍ക്ക് തിരിച്ചു നല്‍കുക എന്നിങ്ങനെയാണ് ഫഌക്‌സില്‍ എഴുതിയിരിക്കുന്നത്. ഫ്ഌക്‌സുകള്‍ കൂടാതെ വിവിധ ബാനറുകളും നാല്‍ക്കവലകളില്‍ സ്ഥാപിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ സാമുദായിക സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ച് പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day