|    Dec 9 Fri, 2016 11:14 am

ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം: ഹര്‍ത്താല്‍ ആചരിച്ചു

Published : 1st December 2016 | Posted By: SMR

പുതിയതെരു: ആര്‍എസ്എസ് വളപട്ടണം ശാഖാ കാര്യവാഹ് ബിനോയ് ബെന്നറ്റി (41) നെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ചിറക്കല്‍, വളപട്ടണം പഞ്ചായത്തുകളില്‍ ബിജെപി ഹര്‍ത്താല്‍ ആചരിച്ചു. വാഹനങ്ങളെയും ബാങ്കുകളെയും ഹര്‍ത്താലില്‍ നിന്നു ഒഴിവാക്കിയിരുന്നു. എന്നാല്‍ കടകളും സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. സംഭവത്തിനു പിന്നില്‍ സിപിഎമ്മാണ് ബിജെപി ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രി വളപട്ടണം ഹൈവേ ജം ങ്ഷനില്‍ നിന്നു വീട്ടിലേക്ക് പോവുമ്പോഴാണ് ബിനോയ്ക്കു നേരെ ആക്രമണമുണ്ടായത്. സ്വകാര്യ പാര്‍സല്‍ കമ്പനിയില്‍ ഡ്രൈവറായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുന്നതിനിടെയാണ് ആക്രമണം. ഇരുമ്പുവടി കൊണ്ട് ഇരുകാലുകളും അടിച്ചു തകര്‍ക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായ ബിനോയിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ആക്രമണത്തിനു പിന്നില്‍ മൂന്നംഗ സംഘമാണെന്നാണു പോലിസിനു ലഭിച്ച വിവരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day