|    Dec 8 Thu, 2016 5:39 am
FLASH NEWS

ആര്‍എസ്എസ് നരഹത്യകള്‍ തുറന്നുകാട്ടുന്ന ഫോട്ടോ പ്രദര്‍ശനം നാളെ മുതല്‍

Published : 3rd November 2016 | Posted By: SMR

തിരുവനന്തപുരം: വര്‍ഗീയത വളര്‍ത്താന്‍ കേരളത്തില്‍ ആര്‍എസ്എസ് നടത്തിയ നരഹത്യകള്‍ തുറന്നുകാട്ടുന്ന ‘ആര്‍എസ്എസ് കലി: രക്തദാഹത്തിന്റെ സംഘതാണ്ഡവം’എന്ന പേരിലുള്ള ഫോട്ടോ പ്രദര്‍ശനം നാളെ കിഴക്കേക്കോട്ട ഇ കെ നായനാര്‍ പാര്‍ക്കില്‍ തുടങ്ങും. കലാകാരന്മാരുടെ കൂട്ടായ്മയില്‍ സിപിഎം ജില്ലാ കമ്മിറ്റി ഒരുക്കുന്ന മൂന്നു ദിവസത്തെ പ്രദര്‍ശനം പകല്‍ 11നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രക്തസാക്ഷികളായ പാര്‍ട്ടി പ്രവര്‍ത്തകരുടെ ചിത്രങ്ങളും കുറിപ്പുകളും അടങ്ങുന്ന ആല്‍ബം ഉദ്ഘാടന വേദിയില്‍ ചേതന തീര്‍ത്ഥഹള്ളി പ്രകാശനം ചെയ്യും. സംഘപരിവാരത്തിന്റെ വധഭീഷണി നേരിടുന്ന കന്നട ചലച്ചിത്ര, സാമൂഹിക പ്രവര്‍ത്തകയാണ് 36കാരിയായ ചേതന തീര്‍ത്തഹള്ളി. നായനാര്‍ പാര്‍ക്കില്‍ സജ്ജീകരിച്ച ഹാളില്‍ പ്രദര്‍ശനത്തോടൊപ്പം രക്തസാക്ഷി കുടുംബങ്ങളുടെ കൂട്ടായ്മ, സാംസ്‌കാരിക സംഗമം, വര്‍ഗീയവിരുദ്ധ പ്രഭാഷണങ്ങള്‍, സിനിമാപ്രദര്‍ശനം, കവിയരങ്ങ് എന്നിവയുമുണ്ടാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day