|    Dec 9 Fri, 2016 8:57 pm
FLASH NEWS

ആര്‍എസ്എസ് ആയുധപരിശീലനം: കലക്ടര്‍ക്കും പോലിസ് മേധാവിക്കും പി ജയരാജന്റെ കത്ത്

Published : 28th October 2016 | Posted By: SMR

കണ്ണൂര്‍: ജില്ലയിലെ 25 ക്ഷേത്രങ്ങളിലും 20 സ്‌കൂളുകളിലും 13 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആര്‍എസ്എസ് ആയുധപരിശീലനം നടത്തുന്നുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഇവ അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ട് അദ്ദേഹം ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലിസ് മേധാവിക്കും കത്ത് നല്‍കി.
സ്ഥലങ്ങളുടെ വിശദമായ പട്ടികയും മറ്റു വിശദാംശങ്ങളും പരാതിയോടൊപ്പം കൈമാറി. ജില്ലയില്‍ സമാധാനം ഉറപ്പുവരുത്താനുള്ള എല്ലാ ശ്രമങ്ങളിലും സിപിഎം പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കും. എന്നാല്‍, ശാശ്വത സമാധാനം ഉറപ്പുവരുത്തുന്നതിന് ചില നടപടികള്‍ അനിവാര്യമാണ്. ക്ഷേത്രങ്ങളുടെ കാര്യത്തില്‍ നിയമവിരുദ്ധ നടപടിയാണ് ആര്‍എസ്എസ് സ്വീകരിച്ചിരിക്കുന്നത്. ഇക്കൂട്ടരുടെ ആയുധപരിശീലനത്തിനെതിരേ കണ്ണടയ്ക്കരുത്. ഇത് 1988ലെ മതസ്ഥാപനങ്ങള്‍ ദുരുപയോഗം തടയല്‍ നിയമപ്രകാരവും മറ്റ് നിയമങ്ങളനുസരിച്ചും ശിക്ഷാര്‍ഹമായ കുറ്റമാണ്. വിശ്വാസികളുടേതാണ് ആരാധനാലയങ്ങള്‍. അത് ഉറപ്പുവരുത്താന്‍ അധികാരികള്‍ക്ക് ബാധ്യതയുണ്ട്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍, സ്‌കൂള്‍ കോംപൗണ്ടുകള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ആയുധ പരിശീലനത്തിനെതിരേയും കര്‍ശന നടപടി സ്വീകരിക്കണം. ആര്‍എസ്എസ് മാത്രമല്ല; മറ്റു മതതീവ്രവാദ സംഘടനകളും ആരാധനാലയങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി പരാതിയുണ്ട്. ഇതിലും നടപടി ഉണ്ടാവണം അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ, ആര്‍എസ്എസിന്റെ പ്രവര്‍ത്തനശൈലിയില്‍ ബിജെപിയുടെ പല സംസ്ഥാന നേതാക്കളും അസംതൃപ്തരാണെന്നും അത്തരം ആളുകള്‍ സിപിഎമ്മിലേക്കു വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day