|    Dec 5 Mon, 2016 7:58 pm
FLASH NEWS

ആര്‍എസ്എസിന്റെ കേരളത്തിലെ സംഘടനാ രീതിയില്‍ മാറ്റം വരുത്തുന്നു

Published : 4th November 2016 | Posted By: mi.ptk

rss

പത്തനംതിട്ട: കേരളത്തിലെ ആര്‍എസ്എസിന്റെ സംഘടനാ രീതിയില്‍ മാറ്റം വരുത്താന്‍ തീരുമാനം. പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ഉദ്ദേശത്തോടെയാണ് നടപടി. കാര്യകാരിണി ശ്രേണി, സാമൂഹിക ശ്രേണി എന്നീ രണ്ട് നിലകളിലാവും ഇനിമുതല്‍ സംഘടന പ്രവര്‍ത്തിക്കുക. സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ളതാണ് കാര്യകാരിണി ശ്രേണി. പൊതു സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുകയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ നിയന്ത്രിക്കലുമാണ് സാമൂഹിക ശ്രേണിയുടെ ചുമതലകള്‍.
കണ്ണൂരിലും കേരളത്തിലെ മറ്റിടങ്ങളിലും കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി ആര്‍എസ്എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ധനസമാഹരണം ദേശീയ തലത്തില്‍ തുടങ്ങാനും പദ്ധതിയുണ്ട്.സമാഹരിക്കുന്ന പണം പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ക്ഷേമത്തിനും കേസുകള്‍ നടത്താനും വേണ്ടി ഉപയോഗിക്കും.100 കോടി രൂപയെങ്കിലും സമാഹരിക്കാനാകുമെന്നാണ് സംഘപരിവാറിന്റെ പ്രതീക്ഷ.
വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തില്‍ 40 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍എസ്എസ്-സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും ധാരണയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 860 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day