|    Dec 11 Sun, 2016 7:15 pm
FLASH NEWS

ആര്യനാട് ഐടിഐയില്‍ എബിവിപി- കെഎസ്‌യു സഖ്യം;യൂണിറ്റ് പിരിച്ചുവിട്ടതായി ഷാഫി പറമ്പില്‍

Published : 5th November 2016 | Posted By: mi.ptk

ksu-abvp-aryanade

തിരുവനന്തപുരം: ബിജെപിയോ അനുബന്ധ സംഘടനകളോ ആയി യാതൊരു സഖ്യവും എവിടെയും പാടില്ലെന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെ ആര്യനാട് ഐടിഐയില്‍ കെഎസ്‌യു – എബിവിപി പരസ്യ സഖ്യം. ഇന്ന് നടക്കുന്ന  തെരഞ്ഞെടുപ്പില്‍ ആകെയുള്ള ആറ് സീറ്റില്‍ മൂന്ന് സീറ്റില്‍ കെഎസ്‌യുവും മൂന്ന് സീറ്റില്‍ എ.ബി.വി.പിയുമാണ് മത്സരിക്കുക.
എസ്എഫ്‌ഐ നേതൃത്വത്തിലുള്ള മുന്നണിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ബിജെപി നേതാക്കളുടെ അറിവോടെയാണ് സഖ്യമെന്ന് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു.കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയാണ് സഖ്യമെന്നും ഇരുപാര്‍ട്ടിയിലെയും നേതാക്കള്‍ പങ്കെടുത്താണ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതെന്നും എസഎഫ്‌ഐ ആരോപിച്ചു.ധാരണയുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍സ്ഥാനം വരെ എബിവിപിക്ക് വിട്ടുനല്‍കാന്‍ കെഎസ്‌യു തയ്യാറായതായും എസ്എഫ്‌ഐ പറഞ്ഞു.
ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കേണ്ടി വന്നതില്‍ ഒരുവിഭാഗം കെഎസ്‌യു പ്രവര്‍ത്തകര്‍ ഇടഞ്ഞതായി സൂചനകളുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് അവരെ അനുനയിപ്പിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷത്തെ തെരഞ്ഞെടുപ്പിലും കെഎസ്‌യു എബിവിപി രഹസ്യധാരണയുണ്ടായിരുന്നുവെന്ന് എസ്എഫ്‌ഐ പറഞ്ഞു.
അതേസമയം സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ കെഎസ്‌യു ആര്യനാട് ഐടിഐ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിട്ടതായി കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ഷാഫി പറമ്പില്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു.

shafi-parambil

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 216 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക