|    Dec 10 Sat, 2016 12:50 am
FLASH NEWS

ആരോപിതര്‍ നിയമത്തിന് വിധേയരാവണമെന്ന് കോടിയേരി

Published : 16th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ആരോപണം നേരിടുന്നവര്‍ നിയമത്തിനു വിധേയരാവണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സിപിഎം പോളിറ്റ്ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയ കോടിയേരി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടല്ല പാര്‍ട്ടിക്കുള്ളത്. എന്നാല്‍, കോടതി കുറ്റവാളിയായി പ്രഖ്യാപിക്കും വരെ ഇവര്‍ ആരോപണവിധേയര്‍ മാത്രമാണെന്നും കോടിയേരി പറഞ്ഞു. കൊച്ചിയിലെ ഗുണ്ടാസംഘവുമായി ബന്ധം ആരോപിക്കപ്പെടുന്ന കളമശ്ശേരി ഏരിയാ സെക്രട്ടറി  സക്കീര്‍ ഹുസയ്ന്‍ പാര്‍ട്ടി ഓഫിസില്‍ എങ്ങനെയെത്തി എന്നുള്ളത് പരിശോധിക്കും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ഇദ്ദേഹം നിയമ നടപടികള്‍ക്ക് വിധേയമാവുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day