|    Dec 7 Wed, 2016 7:53 pm
FLASH NEWS

ആരോപണങ്ങള്‍ക്ക് അടിസ്ഥാനം ഇല്ലെന്ന് വിജിലന്‍സ് റിപോര്‍ട്ട്

Published : 22nd October 2016 | Posted By: SMR

തൊടുപുഴ: നേര്യമംഗലം കൃഷിഫാമില്‍ ടൂറിസം വികസനം പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അഴിമതിയില്‍ സര്‍ക്കാരിന് കോടികള്‍ നഷ്ടമായെന്നാരോപിച്ചു നല്‍കിയ ഹരജിയില്‍ ത്വരിതാന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു. പ്രതികളായി ഉള്‍പ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കു ക്ലീന്‍ ചിറ്റ് നല്‍കിയുള്ള റിപോര്‍ട്ടാണ് ഇന്നലെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. സംസ്ഥാന കൃഷി ഡയറക്ടര്‍ ആര്‍ അജിത് കുമാര്‍, കൃഷി ജോയിന്റ് ഡയറക്ടര്‍ സലീനാ ജോര്‍ജ്, നേര്യമംഗലം കൃഷിഫാം സൂപ്രണ്ട് ഇ പി വിജയന്‍, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ് എന്നിവരെ എതിര്‍കക്ഷികളാക്കി നേര്യമംഗലം കാരിശേരില്‍ കെ പി വിജയന്‍ നല്‍കിയ ഹരജിയാണ് കേസിന് ആധാരം. ആരോപണം വസ്തുതാ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്നും തൊഴിലാളി യൂനിയനും നേര്യമംഗലം കൃഷിഫാമും തമ്മിലുള്ള തര്‍ക്കമാണ് കേസിലേക്ക് വഴിവച്ചതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. അതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ മേല്‍നടപടികള്‍ എടുക്കേതില്ലെന്നും റിപോര്‍ട്ട് ശിപാര്‍ശ ചെയ്തു.കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗപ്പെടുത്തി 3.91 കോടിയുടെ ടൂറിസം പദ്ധതിയാണ് നേര്യമംഗലത്തു ഫാം ടൂറിസം എന്ന പേരില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ടെന്‍ഡര്‍ നടപടികളടക്കം നടന്നിട്ടും ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുകൊണ്ടു പദ്ധതി നടപ്പായില്ലെന്നും ഏകദേശം 90 ലക്ഷം രൂപ ലാപ്‌സായിപ്പോവുകയും ചെയ്തു എന്നായിരുന്നു ഹരജിക്കാരന്റെ വാദം. തൂശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹരജിയില്‍ ദ്രുതപരിശോധനയ്ക്കു കോടതി ഉത്തരവിട്ടിരുന്നു. പിന്നീട് കേസ് മൂവാറ്റുപുഴ കോടതിയിലേക്കു മാറ്റുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day