|    Dec 10 Sat, 2016 8:12 pm

ആരോഗ്യ സര്‍വകലാശാല അത്‌ലറ്റിക് മീറ്റ്: കണ്ണൂര്‍ കനോസ കോളജ് മുന്നില്‍

Published : 30th November 2016 | Posted By: SMR

തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകള്‍ ഉള്‍പ്പെട്ട അഞ്ചാമത് ഓള്‍ കേരള ഇന്റര്‍കോളജ് അത്‌ലറ്റിക് മീറ്റിന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായി. ആദ്യദിനം കണ്ണൂര്‍ കനോസ കോളജ് ഓഫ് നഴ്‌സിങ് മുന്നേറ്റം നടത്തി. 26 പോയിന്റാണ് കണ്ണൂര്‍ കനോസ നേടിയത്.
11 പോയിന്റുമായി ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജ് രണ്ടാംസ്ഥാനത്താണ്. ആറ് പോയിന്റുമായി തൃശൂര്‍ ഗവ. നഴ്‌സിങ് കോളജ് മൂന്നാംസ്ഥാനത്തും കോട്ടയം മെഡിക്കല്‍ കോളജ്, അടൂര്‍ മൗണ്ട് സിയോണ്‍ എന്നിവര്‍ നാലും അഞ്ചും സ്ഥാനത്തുമാണ്. 36 ഫൈനലുകളാണ് ആദ്യദിനം പൂര്‍ത്തിയായത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പി അഖില്‍രാജും കണ്ണൂര്‍ കനോസ കോളജ് ഓഫ് നഴ്‌സിങിലെ മേഘ ദിവാകരനും 100 മീറ്ററിലെ അതിവേഗക്കാരായി. വിവിധ കോളജുകള്‍ അണിനിരന്ന വര്‍ണാഭമായ മാര്‍ച്ച്പാസ്റ്റോടെയാണ് അത്‌ലറ്റിക് മീറ്റിന് തുടക്കമായത്. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം കെ സി നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഡീന്‍ ഡോ. മനോജ്, ആയുര്‍വേദ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. പി കെ അശോക്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മ്മദ് പങ്കെടുത്തു.
ആരോഗ്യ സര്‍വകലാശാലയുടെ കീഴിലുള്ള മെഡിക്കല്‍ കോളജുകള്‍, ആയുര്‍വേദ കോളജുകള്‍, ഡെന്റല്‍ കോളജുകള്‍, ഹോമിയോ കോളജുകള്‍, ഫാര്‍മസി കോളജുകള്‍, നഴ്‌സിങ് കോളജുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നായി 1,300 കായികതാരങ്ങള്‍ മീറ്റില്‍ പങ്കെടുക്കുന്നുണ്ട്. മേള ഇന്നു സമാപിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക