|    Dec 6 Tue, 2016 11:29 am
FLASH NEWS

ആരോഗ്യ മന്ത്രി ഇന്ന് മഞ്ചേരിമെഡിക്കല്‍ കോളജ് സന്ദര്‍ശിക്കും

Published : 14th November 2016 | Posted By: SMR

മഞ്ചേരി: ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കും. രാവിലെ 9.30നാണ് സന്ദര്‍ശനം. കാര്യമായ അടിസ്ഥാനസൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലാത്ത മെഡിക്കല്‍ കോളജിലെ മന്ത്രിയുടെ സന്ദര്‍ശനം രോഗികളും നാട്ടുകാരും ആകാംക്ഷാ പൂര്‍വമാണ് വീക്ഷിക്കുന്നത്. പ്രാഥമിക സൗകര്യങ്ങളായ ഹോസ്റ്റലും ഡോക്ടര്‍മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സും താല്‍ക്കാലികം മാത്രമാണ്. രോഗികളുയോഗിച്ചിരുന്ന വാര്‍ഡുകളില്‍ താമസം സൗകര്യം ഒരുക്കിയിരുന്നത് ഈ അടുത്താണ് താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറ്റിയത്. ഡോക്ടര്‍മാര്‍ തമ്മിലുള്ള ശീതസമരവും സൗകര്യമില്ലായ്മയുംമൂലം രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്ന രീതി ഇപ്പോഴും തുടരുകയാണ്. മെഡിക്കല്‍ കോളജിന്റെ നിലവാരത്തിലുള്ള ഒരു സൗകര്യവും ഏര്‍പെടുത്തിയിട്ടില്ല. 12 തിയേറ്ററുകളില്‍ 5 എണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു. മാത്രമല്ല, ശസ്ത്രക്രിയക്ക് മാസങ്ങള്‍ കാത്തിരിക്കേണ്ടതായും വരുന്നുണ്ട്. കാഷ്വാല്‍റ്റിയില്‍ പോലും നിലവാരമില്ലായ്മ പ്രകടമാണ്. കാത്ത്‌ലാബ് അനുവദിച്ചുവെന്ന് പറയുകയല്ലാതെ നടപ്പായിട്ടില്ല. അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന മെഡിക്കല്‍ കോളജിനും ആശുപത്രിക്കും 50 ലക്ഷം രൂപ വീതം വികസനത്തിനായി ഏപ്രിലില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും എങ്ങുമെത്തിയിട്ടില്ല. വെറും 50 സെന്റു പോലുമില്ലാത്ത കളി സ്ഥലത്ത് ഷട്ടില്‍ കളിക്കാന്‍ മാത്രമേ കഴിയൂ എന്നതാണ് നിലവിലെ സ്ഥിതി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് മെഡിക്കല്‍ കോളജ് അനുവദിച്ചത്. നിലവിലുള്ള ജനറല്‍ ആശുപത്രിയുടെ ബോര്‍ഡ് മാറ്റിയാണ് സര്‍ക്കാര്‍ കോളജ് അനുവദിച്ചതെന്ന് അന്നേ പരാതിയുയര്‍ന്നിരുന്നു. മെഡിക്കല്‍ കോളജില്‍ അടിസ്ഥാന സൗകര്യമൊരുക്കിയിട്ടില്ലെന്ന് പിടിഎ കമ്മിറ്റി ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹരജിയെത്തുടര്‍ന്നാണ് ഇന്നത്തെ മന്ത്രിയുടെ സന്ദര്‍ശനമെന്നാണ് വിവരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day