|    Dec 4 Sun, 2016 1:14 am
FLASH NEWS

ആരോഗ്യവകുപ്പ് ജീവനക്കാരുടെ സ്ഥലംമാറ്റത്തില്‍ രാഷ്ട്രീയ ഇടപെടല്‍

Published : 22nd October 2016 | Posted By: SMR

പത്തനംതിട്ട: ആരോഗ്യവകുപ്പ് ജീവനക്കാരുടെ സ്ഥലം മാറ്റത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ 25-08-2016ല്‍ എ3-1967/16ാം നമ്പരായി ഇറക്കിയ ഉത്തരവാണ് ഭരണാനുകൂല സംഘനയുടെ ഇടപെടലിനെ തുടര്‍ന്ന് വിവാദമായത്. ജില്ലയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഗ്രേഡ്-ഒന്ന്, ഗ്രേഡ്-രണ്ട് സ്ഥലം മാറ്റം അപേക്ഷകള്‍ പരിഗണിച്ചാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആയിരുന്ന ഡോ. കെ ഗ്രേസി ഇത്താക്ക് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സ്ഥലമാറ്റത്തിനുള്ള അപേക്ഷകള്‍ പരിഗണിച്ചും ഭരണപരമായ സൗകര്യാര്‍ഥവും 31പേരെ ജില്ലയിലെ വിവിധ  പുനര്‍ വിന്യസിക്കുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഭരണാനുകൂല സംഘടനയുടെ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സഹഭാരവാഹികള്‍ എന്നിവര്‍ക്ക് സംഘടനാ പ്രവര്‍ത്തനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകമാത്രമാണ് ഉത്തരവുകൊണ്ടു ലക്ഷ്യമിട്ടെന്നാണ് ആരോപണം.  ഇതിനോടൊപ്പം ഭരണാനുകൂല സംഘടനയെ അനുകൂലിക്കാത്ത വിവിധ പ്രതിപക്ഷ സര്‍വീസ് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ജില്ലയിലെ ഇതര കോണുകളിലും വിന്യസിച്ചു. ആക്ഷേപം ഉന്നയിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസറെ സമീപിച്ച പരാതിക്കാരോട് ഭരണാനുകൂല സര്‍വീസ് സംഘടനാ നേതൃത്വവുമായി ബന്ധപ്പെടണമെന്ന് ഉപദേശം. സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കാത്തവരെയും സ്ഥലമാറ്റം ലഭിച്ച് ഒരു വര്‍ഷം തികയാത്തവരെയും യാതൊരു മാനദണ്ഡവും കൂടാതെ പുനര്‍ വിന്യസിച്ചിട്ടുണ്ട്. ജില്ലയിലെ ആരോഗ്യവകുപ്പിലെ മറ്റിതര വിഭാഗങ്ങളിലും സ്ഥലം മാറ്റത്തിനുള്ള പട്ടിക തയ്യാറാക്കി വരുന്നതായാണ് അറിയാന്‍ കഴിയുന്നത്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥലമാറ്റത്തിനുള്ള മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ് ആരോഗ്യവകുപ്പില്‍ നടന്നുകൊണ്ടിരിക്കുന്നത് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day