|    Dec 6 Tue, 2016 2:04 am
FLASH NEWS

ആയൂര്‍വേദ ആശുപത്രികളില്‍ പാവപ്പെട്ടവര്‍ക്ക് ചികില്‍സ കിട്ടുന്നില്ലെന്ന് പരാതി

Published : 21st October 2016 | Posted By: SMR

കൊച്ചി: ജില്ലയിലെ പ്രധാനപ്പെട്ട ആയൂര്‍വേദ ആശുപത്രികളില്‍ പാവപ്പെട്ടവര്‍ക്ക് മതിയായ ചികില്‍സ കിട്ടുന്നില്ലെന്ന പരാതി വ്യാപകം. തൃപ്പൂണിത്തുറയിലെ ആയൂര്‍വേദ മെഡിക്കല്‍ കോളജില്‍ ജനറല്‍ വാര്‍ഡുകളിലെ രോഗികളുടെ കിടത്തി ചികില്‍സ ആശുപത്രി അധികാരികളുടെ അലംഭാവംമൂലം നടക്കുന്നില്ലെന്ന മാധ്യമവാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. പേ വാര്‍ഡുകളും പണം ചെലവഴിക്കാന്‍ തയ്യാറുള്ളവര്‍ക്കും മാത്രമായി മെഡിക്കല്‍ കോളജിലെ ചികില്‍സ പരിമിതപ്പെടുകയാണ്. കേരളത്തിലെ 72 ആയൂര്‍വേദ ഡിസ്‌പെന്‍സറികളില്‍ രോഗികള്‍ക്ക് മരുന്നുകൊടുക്കാന്‍ യോഗ്യതയുള്ള ഫാര്‍മസിസ്റ്റുകള്‍ അടുത്തകാലംവരെ ഉണ്ടായിരുന്നില്ല. കോടതികളുടേയും ട്രൈബ്യൂണലിന്റെയും വിധിയുടെ സമ്മര്‍ദ്ദത്തില്‍ 36 നിയമനങ്ങള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയിരുന്നു. ബാക്കി നിയമനങ്ങളെക്കുറിച്ച് ഇപ്പോഴും ഒരു വ്യക്തതയും ഇല്ല. ആയൂര്‍വേദ ആശുപത്രികളോട് സര്‍ക്കാര്‍ നിലപാട് നിഷേധാത്മകമാണ്. കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കുകയും പിന്നീട് യാതൊരു കാരണവുമില്ലാതെ ആശുപത്രി കെട്ടിടങ്ങളുടെ നിര്‍മാണം ഉപേക്ഷിക്കുകയും ചെയ്യുന്ന വിചിത്രമായ അനുഭവം ആയൂര്‍വേദ ആശുപത്രികളോട് മാത്രമാണ്. ഇതിനുപിന്നില്‍ സ്വകാര്യ ആയൂര്‍വേദ ലോബികളുടെ ശക്തമായ സമ്മര്‍ദ്ദങ്ങളാണ്. ഇതിനെ അതിജീവിക്കാന്‍ കഴിയുന്ന ആര്‍ജ്ജവമുള്ള ഒരു സര്‍ക്കാരിനു മാത്രമേ ഗവണ്‍മെന്റ് ആയൂര്‍വേദ ആശുപത്രികളെ സംരക്ഷിക്കാന്‍ കഴിയൂ. ജില്ലാ ആയൂര്‍വേദ ആശുപത്രികളടക്കം മുഴുവന്‍ സര്‍ക്കാര്‍ ആയൂര്‍വേദ സ്ഥാപനങ്ങളും ജാഗ്രതയോടെ സംരക്ഷിക്കാനും പാവപ്പെട്ടവര്‍ക്ക് മികച്ച ചികില്‍സാ സൗകര്യം സജ്ജമാക്കാനും ആരോഗ്യവകുപ്പും കേരള സര്‍ക്കാരും സന്നദ്ധമാവണമെന്ന് ജില്ലാ ആയൂര്‍വേദ ആശുപത്രി സംരക്ഷണസമിതി പ്രസിഡന്റ് എ കെ പുതുശ്ശേരി, ജനറല്‍ സെക്രട്ടറി പള്ളുരുത്തി സുബൈര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day