|    Dec 7 Wed, 2016 2:05 pm
FLASH NEWS

ആയുര്‍വേദ വിദ്യാര്‍ഥികള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി

Published : 8th November 2016 | Posted By: SMR

തിരുവനന്തപുരം: ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ അശാസ്ത്രീയമായി നടപ്പാക്കിയ ഇയര്‍ ബാങ്ക് ഫീസ് വര്‍ധന എന്നീ വിഷയങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗവണ്‍മെന്റ് സ്വാശ്രയ ആയുര്‍വേദ കോളജുകളിലെ ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി.സ്വാശ്രയ ഫീസ് നിര്‍ണയിച്ചഘട്ടത്തില്‍ സിസിഐഎം പറയുന്ന അഞ്ചര വര്‍ഷത്തെ കോഴ്‌സിന് മുഴുവന്‍ ഫീസ് ഈടാക്കാന്‍ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത് പിന്‍വലിക്കണമെന്നും നാലര വര്‍ഷത്തെ പഠന കാലയളവില്‍ മാത്രം ഫീസ് ഈടാക്കണമെന്നും തുടര്‍ന്നുള്ള ഒരു വര്‍ഷത്തെ ഹൗസ് സര്‍ജന്‍സി സമയത്ത് സ്വാശ്രയ കോളേജുകളിലെ ഡോക്ടര്‍മാര്‍ക്ക് സ്‌റ്റൈപ്പന്‍ഡ് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. മാനേജ്‌മെന്റുകള്‍ക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴും ആയുഷ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. മാര്‍ച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാഹില്‍ ആര്‍ നാഥ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പ്രതിന്‍ സാജ് കൃഷ്ണ, സംസ്ഥാന ചെയര്‍മാന്‍ ജയമോഹന്‍ വിദ്യാര്‍ത്ഥി പ്രതിനിധികളായ യൂനുസ്, ആനന്ദ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day