|    Dec 4 Sun, 2016 3:20 am
FLASH NEWS

ആയുര്‍വേദ കോളജ് അധ്യാപക ഒഴിവ്: ഇന്റര്‍വ്യൂ ഇന്ന്

Published : 29th November 2016 | Posted By: SMR

തിരുവനന്തപുരം: തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളജില്‍ ക്രീയാശരീര, സംഹിതസിദ്ധാന്ത, സംസ്‌കൃത, കായചികില്‍സ എന്നീ വകുപ്പുകളില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് ഇന്ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.
കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. രാവിലെ 11ന് ക്രിയാശരീര വകുപ്പിലേക്കും ഉച്ചയ്ക്ക് രണ്ടിന് സംഹിതസിദ്ധാന്ത, സംസ്‌കൃത വകുപ്പുകളിലേക്കും മൂന്നിന് കായചികില്‍സ വകുപ്പിലേക്കും കോളജ് പ്രിന്‍സിപ്പലിന്റെ ഓഫിസില്‍ ആണ് ഇന്റര്‍വ്യൂ .
അപേക്ഷകര്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ ആയിരിക്കണം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ആയുര്‍വേദ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫിസില്‍ ഹാജരാകണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day