|    Dec 11 Sun, 2016 7:20 pm
FLASH NEWS

ആയുര്‍വേദ ആശുപത്രിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

Published : 25th November 2016 | Posted By: SMR

അണങ്കൂര്‍: നുള്ളിപ്പാടിയിലെ ആയുര്‍വേദ ആശുപത്രിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. വെള്ളമില്ലാതെ രോഗികളും പരിചരിക്കാനെത്തിയ ബന്ധുക്കളും ആശുപത്രി ജീവനക്കാരും ദുരിതത്തിലായി. കുഴല്‍ കിണറില്‍ നിന്നാണ് ആശുപത്രിയിലെ ടാങ്കിലേക്ക് വെള്ളം നിറക്കുന്നത്. അരമണിക്കൂര്‍ കൊണ്ട് സാധാരണ ടാങ്ക് നിറയാറുണ്ട്. എന്നാല്‍ രണ്ട് മാസമായി ടാങ്ക് നിറയാന്‍ നാലും അഞ്ചും മണിക്കൂര്‍ എടുക്കുന്നു. ഈ വിവരം നഗരസഭയെ രേഖാമൂലം ചീഫ് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചിരുന്നു. നഗരസഭയുടെ പ്ലംബിങ് ജോലി ചെയ്യുന്ന ഒരാള്‍ വന്ന് പരിശോധിച്ച് കിണറിനകത്തുള്ള പൈപ്പില്‍ പൊട്ടലുണ്ടെന്നും അത് മാറ്റിയാല്‍ മാത്രമേ പരിഹാരമാവുകയുള്ളുവെന്നും നിര്‍ദ്ദേശിച്ചിരുന്നു. പൈപ്പ് മാറ്റിയിടാനായി വീണ്ടും പരാതി ന ല്‍കി. എന്നാല്‍ രണ്ടുമാസം കഴിഞ്ഞിട്ടും പരിഹാരമുണ്ടായില്ല. കഴിഞ്ഞ ദിവസം വൈകിട്ടോടെ മോട്ടോര്‍ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. വാട്ടര്‍ അതോറിറ്റിയുടെ വെള്ളം ഇടക്കിടെ ലഭിക്കുന്നുണ്ടെങ്കിലും ടാങ്ക് നിറക്കാന്‍ ഇതുകൊണ്ട് സാധിക്കില്ല. ചീഫ് മെഡിക്കല്‍ ഓഫിസര്‍, സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍, മെഡിക്കല്‍ ഓഫിസര്‍, നാഷണല്‍ ഹെല്‍ത്ത് മിഷനിലെ ഡോക്ടര്‍, കേരള സര്‍ക്കാറിന്റെ രണ്ട് പദ്ധതികളുടെ ഭാഗമായി നിയമിച്ച രണ്ട് ഡോക്ടര്‍മാര്‍ തുടങ്ങി ആസ്പത്രിക്ക് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഉണ്ട്. കുടിവെള്ളമില്ലാത്തത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക