|    Dec 10 Sat, 2016 10:04 pm

ആയുധധാരികള്‍ ബാങ്കില്‍ നിന്ന് 21.30 ലക്ഷം രൂപ കവര്‍ന്നു

Published : 26th November 2016 | Posted By: SMR

ഗയ: ബിഹാറിലെ ഗയ ജില്ലയില്‍ ബൈക്കിലെത്തിയ ആയുധധാരികളായ മൂന്നംഗസംഘം മാനേജറെ ബന്ദിയാക്കി ബാങ്കില്‍ നിന്ന് 21.30  ലക്ഷം രൂപ കവര്‍ന്നു. ഗ്രാമീണ ബാങ്കിലാണ് സംഭവം. 1.20 ലക്ഷത്തിന്റെ പുതിയ നോട്ടുകളും 20.10 ലക്ഷം രൂപയുടെ നിരോധിത 500, 1000 നോട്ടുകളുമാണ് കൊള്ള—യടിക്കപ്പെട്ടതെന്ന് ഗയ പോലിസ് ഡെപ്യൂട്ടി സൂപ്രണ്ട് അലോക്കുമാര്‍ സിങ് അറിയിച്ചു. മധ്യബിഹാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ പന്‍ഡേയ് പര്‍സാമ ബ്രാഞ്ചിലെത്തിയ ആയുധധാരികള്‍ ബാങ്ക് മാനേജര്‍ക്കേതിരേ തോക്കുചൂണ്ടി പണം കവരുകയായിരുന്നു. സംഭവസമയം ബാങ്കില്‍ രണ്ട് ഉപഭോക്താക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ബാങ്ക് മാനേജര്‍ അറിയിച്ചു. കുറ്റവാളികള്‍ രക്ഷപ്പെട്ടതായും ഇവര്‍ക്കായി അന്വേഷണം തുടങ്ങിയതായും പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക