|    Dec 4 Sun, 2016 9:43 pm
FLASH NEWS

ആമ്പല്ലൂരിലെ കൈയേറ്റങ്ങള്‍ പഞ്ചായത്ത് പൊളിച്ചുനീക്കി

Published : 26th October 2016 | Posted By: SMR

പുതുക്കാട്: ആമ്പല്ലൂരില്‍ അനധികൃത കയേറ്റങ്ങള്‍ പൊളിച്ചുനീക്കി. കേളി തോടിന് കുറുകെ പുതിയ പാലം നിര്‍മിക്കുന്നതിന് തടസ്സമായി നിന്ന പുറമ്പോക്ക് കൈയേറ്റങ്ങളാണ് അളഗപ്പനഗര്‍ പഞ്ചായത്ത് അധികൃതര്‍ പൊളിച്ചുമാറ്റിയത്. ആമ്പല്ലൂരില്‍ വര്‍ഷങ്ങളായി പുറമ്പോക്ക് കൈയേറി വീടുകളള്‍ വച്ചതും കച്ചവട സ്ഥാപനങ്ങളുമാണ് പൊളിച്ചു നീക്കിയത്. ആമ്പല്ലൂര്‍ പാലപ്പിള്ളി റോഡ് വികസനത്തിനായി അളഗപ്പനഗര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ റോഡിനിരുവശത്തുള്ള കൈയേറ്റങ്ങള്‍ അധികൃതര്‍ പൊളിച്ചുനീക്കുന്നത് ഇത് രണ്ടാം തവണയാണ്. പഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് കൈയേറ്റങ്ങള്‍ പൊളിച്ചു നീക്കാന്‍ ധാരണയായത്.  നാല്‍പത് വര്‍ഷത്തിലേറെ പഴക്കമുള്ള പുറമ്പോക്കിലെ വീടുകളും സ്ഥാപനങ്ങളും ഒഴിഞ്ഞ് പോകണമെന്ന് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു വെങ്കിലും ഇത് അവഗണിച്ചതോടെയാണ് പൊളിച്ചുനീക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഒഴിഞ്ഞു പോകുന്നതിനുള്ള നോട്ടിസ് നല്‍കാതെയാണ് വീടുകള്‍ പൊളിച്ചുനീക്കിയതെന്ന് വീട്ടുകാര്‍ ആരോപിച്ചു. വര്‍ഷങ്ങളായി പഞ്ചായത്തില്‍ നികുതി അടക്കുന്നവരുടെ വീടുകളാണ്  അധികൃതര്‍ പൊളിച്ചു നീക്കിയതെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഏകപക്ഷീയമായ നിലപാട് മാറ്റി റോഡിന്റെ ഇരുവശത്തുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അധികൃതരുമായി വാക്കേറ്റവും നടന്നു. റോഡ് വികസനത്തിന്റെ ഭാഗമായി ആമ്പല്ലൂര്‍ മുതല്‍ മണ്ണംപേട്ട വരെയുള്ള ഭാഗങ്ങളിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ രാജേശ്വരി ഉറപ്പുനല്‍കിയതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. പുതുക്കാട് പോലിസും സ്ഥലത്തെത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day