|    Dec 6 Tue, 2016 5:40 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ആഭ്യന്തര മന്ത്രാലയ സേവന കേന്ദ്രം അല്‍ഖോറില്‍

Published : 3rd November 2016 | Posted By: SMR

ദോഹ: ആഭ്യന്തര മന്ത്രാലയം അല്‍ഖോര്‍ പട്ടണത്തില്‍ പുതിയ സേവന കേന്ദ്രത്തിനു തുടക്കമിട്ടു. രാജ്യത്ത് ജനസംഖ്യ വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പ്രദേശങ്ങളിലേക്കും സേവന കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണ് അല്‍ഖോറില്‍ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രധാനപ്പെട്ട എല്ലാ സേവനങ്ങളും ഖത്തരികള്‍ക്കും പ്രവാസികള്‍ക്കും ഇവിടെ ലഭ്യമാകും. നിയമകാര്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, കഹ്‌റമ, ഭരണവികസന-തൊഴില്‍-സാമൂഹികകാര്യ മന്ത്രാലയം എന്നിവയുടെ സേവനങ്ങളും അല്‍ഖോര്‍ കേന്ദ്രത്തില്‍ ലഭ്യമാകും. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് രാജ്യത്തെ വിവിധ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുകയെന്ന മന്ത്രാലയ നയത്തിന്റെ ഭാഗമായാണിതെന്ന് പൊതു സുരക്ഷാ മേധാവി മേജര്‍ ജനറല്‍ സഅദ് ബിന്‍ ജാസിം അല്‍ഖുലൈഫി ഉദ്ഘാടന ശേഷം മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. ഇതോടെ ആഭ്യന്തര മന്ത്രാലയ സേവന കേന്ദ്രങ്ങളുടെ എണ്ണം 19ലെത്തി. റാസ് ലഫാന്‍, ഉനൈസ, ലുഅ്‌ലുഅ, റുവൈസ് എന്നിവിടങ്ങളില്‍ അടുത്തുതന്നെ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറില്‍ 80 ശതമാനം സേവനങ്ങളും ഈ കേന്ദ്രങ്ങളില്‍ നിന്ന് അപേക്ഷകര്‍ക്ക് ലഭ്യമാക്കുന്നതായി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി സഅദ് അല്‍ഖുലൈഫി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day