|    Dec 6 Tue, 2016 5:37 pm
FLASH NEWS

ആഭരണ നിര്‍മാണ ശാലയില്‍ തീപ്പിടിത്തം

Published : 11th November 2016 | Posted By: SMR

പുത്തനത്താണി: സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ തീപ്പിടിത്തം.വളാഞ്ചേരി റോഡിലെ കേരള ഗ്രാമീണ ബാങ്ക് കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. ഇന്നലെ ഉച്ചയ്ക്കു മൂന്നോടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല.ബാങ്കിനു മുകള്‍നിലയിലുള്ള ആഭരണങ്ങളില്‍ സ്വര്‍ണം കവറിങ് നടത്തുന്ന ശാലയിലാണ് തീപ്പിടിത്തമുണ്ടായത്.ചെറിയ ഗ്യാസ് സിലിണ്ടര്‍ കുറ്റികള്‍ ലീക്കായാതാണ് തീപ്പിടുത്തത്തിനിടയാക്കിയത്.തീപ്പിടിത്തമുണ്ടായ ഉടനെ ബാങ്കിലുണ്ടായിരുന്ന നൂറോളം പേരെ ഒഴിപ്പിച്ചു.നാട്ടുകാരും സമീപ കടകളിലുള്ളവരും ചേര്‍ന്ന് തീയണച്ചതിനാല്‍ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ചില്ല.തിരൂരില്‍നിന്നും അഗ്നിശമനസേനയെത്തി ഗ്യാസ് സിലിണ്ടറുകള്‍ നിര്‍വീര്യമാക്കുകയായിരുന്നു. തീപ്പിടുത്തത്തെ തുടര്‍ന്ന് ഒന്നരമണിക്കൂറോളം ബാങ്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. തീപ്പിടുത്തമുണ്ടായ മുറിക്കകത്തെ ഫര്‍ണീച്ചറുകളും വയറിങും മോട്ടോറും പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day