|    Dec 11 Sun, 2016 3:50 am

ആഫ്രിക്കയില്‍ സ്ത്രീകള്‍ക്കിടയില്‍ എച്ച്‌ഐവി പടരുന്നതായി യുഎന്‍

Published : 23rd November 2016 | Posted By: SMR

ജോഹന്നാസ്ബര്‍ഗ്: ആഫ്രിക്കന്‍ സ്ത്രീകള്‍ക്കിടയില്‍ എച്ച്‌ഐവി ബാധിതരുടെ തോത് അപകടകരമാം വിധം വര്‍ധിക്കുന്നതായി യുഎന്‍. എച്ച്‌ഐവി പ്രതിരോധത്തിനായുള്ള ആന്റി റെട്രോവൈറല്‍ (എആര്‍വി) മരുന്നുകളുപയോഗിക്കുന്നവരുടെ എണ്ണംകഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇരട്ടിയായതായി എയ്ഡ്‌സ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന മുന്നോട്ട് പോവുന്ന യുഎന്‍  യുഎന്‍ എയിഡ്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു.
ആഫ്രിക്കന്‍ യുവതികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ വൈറസ്ബാധ വര്‍ധിക്കുകയാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. ദിനം പ്രതി നൂറുകണക്കിനു യുവതികളും പെണ്‍കുട്ടികളുമാണ് ലോകത്താകമാനം വൈറസ് ബാധിതരാവുന്നത്. വൈറസ് വ്യാപനം തടയുകയെന്നത് പ്രയാസകരമായി തുടരുകയാണ്. 2020ഓടെ മൂന്നുകോടി പേര്‍ക്ക് എച്ച്‌ഐവി പ്രതിരോധ ചികില്‍സ ലഭ്യമാക്കുകയാണ്  യുഎന്‍ എയിഡ്‌സിന്റെ ലക്ഷ്യം.
2015ല്‍ പ്രതിവാരം ശരാശരി 7500 സ്ത്രീകളാണ് വൈറസ് ബാധിതരായത്. തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍  കഴിഞ്ഞവര്‍ഷം വൈറസ് ബാധിതരായവരില്‍ 15നും 19നും ഇടയില്‍ പ്രായമായ പെണ്‍കുട്ടികളാണ് 90 ശതമാനവും. ഈ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്കിടയിലെ വൈറസ് ബാധയില്‍ 2010നും 15നുമിടെ ആറ് ശതമാനം മാത്രമാണ് കുറവു വന്നിട്ടുള്ളതെന്നും റിപോര്‍ട്ടില്‍ പറയുന്നു.
എച്ച്‌ഐവി ബാധയ്ക്കുള്ള കൂടിയ സാധ്യത, വൈറസ് പരിശോധനയ്ക്കുള്ള സംവിധാനങ്ങളുടെ അഭാവം, ചികില്‍സാ സൗകര്യങ്ങളിലെ അപര്യാപ്തത എന്നീ പ്രശ്‌നങ്ങളാണ് ആഫ്രിക്കന്‍ സ്ത്രീകള്‍ക്കു ഭീഷണിയാവുന്നതെന്ന് യുഎന്‍എയിഡ്‌സ് മേധാവി മൈകല്‍ സിബിദേ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക