|    Dec 9 Fri, 2016 9:17 am
FLASH NEWS

ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി

Published : 31st October 2016 | Posted By: SMR

മല്ലപ്പള്ളി: ആന ഇടഞ്ഞത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. റോഡിലൂടെ നടത്തിക്കൊണ്ടുപോയ കൊമ്പനാന ഇടഞ്ഞതാണ്  നാട്ടുകാരെ നാലുമണിക്കൂര്‍ പരിഭ്രാന്തിയിലാഴ്ത്തിയത്.  ഇന്നലെ രാവിലെ ഒമ്പതരയോടെ മൂശാരിക്കവല-നെല്ലിമൂട് റോഡില്‍ കാഞ്ഞിരത്തിങ്കല്‍വച്ചാണ് ചാന്നാനിക്കാട് കുറുപ്പിന്റെ പരിമണം വിഷ്ണു എന്ന കൊമ്പനാന ഇടഞ്ഞത്.  ഇന്ന് കവിയൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ഉല്‍സവത്തിന് പങ്കെടുക്കുന്നതിനായി കവിയൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു ആനയെ. കഞ്ഞിരത്തിങ്കലിന് സമീപത്തുവച്ച് പാപ്പാന്‍ തിരുവല്ല മാര്‍ക്കറ്റ് റോഡില്‍ കരിപ്പാന്തറ മോഹനന്‍ (47) ഇദ്ദേഹത്തിന്റെ മകനെ ആനപ്പുറത്തുനിന്നു് ഇറക്കിയശേഷം മോഹനന്‍ ആനപ്പുറത്ത് കയറുകയും ഈ സമയം കൂടെയുണ്ടായരുന്ന രണ്ടാം പാപ്പാനെ ആന കുത്താന്‍ ശ്രമിക്കുകയുമായിരന്നു. ഇതുകണ്ടതോടെ ആനപ്പുറത്തിരുന്ന മോഹനന്‍ എടുത്തുചാടി ആനയുടെ കഴുത്തിലെ കയറില്‍പിടിച്ച് തൂങ്ങിക്കിടന്നു. ഇതോടെ ആന മോഹനനെ  സമീപത്ത പുരയിടത്തിലെ മതിലിനോടുചേര്‍ത്ത്് അമര്‍ത്തി. തലയ്ക്കുപിന്നില്‍ ആഴത്തില്‍ മുറിവേറ്റ മോഹനനെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്‍ന്ന് വിരണ്ടോടിയ ആന സമീപത്തെ റബര്‍തോട്ടത്തില്‍ നിലയുറപ്പിച്ചു. വിവരമറിഞ്ഞ് കീഴ്‌വായ്പൂര് എസ്‌ഐ ബി രമേശന്‍, എഎസഐ  എം കെ ഷിബു എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. പന്ത്രണ്ടുമണിയോടെ കൂടുതല്‍ പാപ്പാന്‍മാരെത്തി കുരുക്കിട്ട് ആനയെ തളച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day