|    Dec 10 Sat, 2016 10:30 am

ആന്‍ഡി മുറേ ഇനി നമ്പര്‍ വണ്‍

Published : 7th November 2016 | Posted By: SMR

പാരിസ്: ലോക ടെന്നിസ് പുരുഷവിഭാഗത്തില്‍ സെര്‍ബിയന്‍ താരം നൊവാക് ജോകോവിച്ചിന്റെ അപ്രമാധിത്വത്തിന് അന്ത്യം. ഒന്നാം നമ്പര്‍ സിംഹാസനത്തില്‍ നിന്ന് ജോകോവിച്ചിനെ താഴേക്കിറക്കി ബ്രിട്ടീഷ് സൂപ്പര്‍ താരം ആന്‍ഡി മുറേ ഈ നേട്ടം പിടിച്ചെടുത്തു. കരിയറിലാദ്യമായാണ് മുറേ ലോക റാങ്കിങില്‍ തലപ്പത്തെത്തുന്നത്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാരിസ് മാസ്റ്റേഴ്‌സ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിയതോടെയാണ് മുറേ ഒന്നാംറാങ്ക് ഉറപ്പിച്ചത്. സെമിയിലെ എതിരാളിയായ കാനഡയുടെ മിലോസ് റവോനിക്ക് പിന്‍മാറിയതോടെ ബ്രിട്ടീഷ് താരത്തിന് ഫൈനലിലേക്ക് വാക്കോവര്‍ ലഭിക്കുകയായിരുന്നു. തുടര്‍ച്ചയായി 122 ആഴ്ച ഒന്നാംറാങ്കില്‍ തുടര്‍ന്ന ശേഷമാണ് 29കാരനായ ജോകോവിച്ച് പിന്തള്ളപ്പെട്ടത്. ജോകോവിച്ചിനേക്കാള്‍ അഞ്ചു പോയിന്റിന്റെ ലീഡ് മുറേയ്ക്കുണ്ട്.
ഒന്നാം റാങ്കിലെത്തിയതോടെ പുതിയ റെക്കോഡും മുറേ സ്വന്തം പേരില്‍ കുറിച്ചു. പുരുഷ, വനിതാ വിഭാഗങ്ങളിലായി ലോക റാങ്കിങില്‍ ഒന്നാമതെത്തുന്ന ആദ്യ ബ്രിട്ടീഷ് താരമെന്ന റെക്കോഡിനാണ് താരം അവകാശിയായത്. 43 വര്‍ഷങ്ങള്‍ക്ക് മുമ്പ് റാങ്കിങ് സംവിധാനം നിലവില്‍ വന്നശേഷം ഒന്നാമതെത്തുന്ന 26ാമത്തെ താരം കൂടിയാണ് മുറേ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day