|    Dec 6 Tue, 2016 11:29 am
FLASH NEWS

ആനവേട്ട: മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് എംഎല്‍എ

Published : 28th October 2016 | Posted By: SMR

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി ആനവേട്ട കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് സി കെ ശശീന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു. വനാതിര്‍ത്തിയിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന മാഫിയാ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് വനം-പോലിസ് ഉദ്യോഗസ്ഥര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായും എംഎല്‍എ അറിയിച്ചു. വനാതിര്‍ത്തിയിലെ റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം ദുരൂഹത നിറഞ്ഞതാണ്. അടുത്തിടെ നടന്ന മൃഗവേട്ടയുടെ ആസൂത്രണങ്ങള്‍ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്. ഇതിനു പുറമെ മയക്കുമരുന്ന് വില്‍പനയും അനാശാസ്യ പ്രവര്‍ത്തനങ്ങളും ഇത്തരം സ്ഥാപനങ്ങളില്‍ നടക്കുന്നുണ്ടെന്ന സംശയവും ശക്തമാണ്. ഇത്തരം സംസ്‌കാരം അംഗീകരിക്കാനാവില്ല. ഇത് വയനാടിന്റെ ടൂറിസം വികസനത്തിന് തിരിച്ചടിയാവും. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്ക് അവമതിപ്പുണ്ടാക്കുകയാണ് ഈ ക്രിമിനല്‍ സംഘത്തിന്റെ പ്രവര്‍ത്തനം. ടൂറിസ്റ്റുകള്‍ക്ക് കാണുന്നതിനായി വന്യമൃഗങ്ങളെ വനാതിര്‍ത്തിയിലേക്ക് ആകര്‍ഷിക്കുന്ന പ്രവര്‍ത്തനങ്ങളും ചില  റിസോര്‍ട്ടുകാര്‍ നടത്തുന്നുണ്ട്. ഉപ്പ് വിതറിയാണ് ആനകളെ ആകര്‍ഷിക്കുന്നത്.  ഒറ്റപ്പെട്ട പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളെ സംബന്ധിച്ച് നിലവില്‍ കൃത്യമായ വിവരങ്ങള്‍ പോലിസിനു പോലും ലഭ്യമല്ല. ഇത് തിരുത്തണം. പോലിസ്-വനംവകുപ്പുകളുടെ നിരീക്ഷണം ഇത്തരം കേന്ദ്രങ്ങളിലുണ്ടാവണം. സിസി ടിവി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കണം. ഇത്തരത്തില്‍ ക്രമിനലുകളുടെ കേന്ദ്രങ്ങളായി റിസോട്ടുകള്‍ മാറുന്നതു തടയാനുതകുന്ന നടപടികള്‍ സ്വീകരിക്കണമെന്നും സി കെ ശശീന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു. സുല്‍ത്താന്‍ ബത്തേരിയില്‍ കാട്ടാനയെ വെടിവച്ചുകൊന്ന സംഭവത്തിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത വനം-പോലീസ് അന്വേഷണ സംഘത്തെ എംഎല്‍എ അഭിനന്ദിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day