|    Dec 4 Sun, 2016 11:49 pm
FLASH NEWS

ആനയെ മയക്കുവെടിവച്ച് പിടികൂടുമെന്ന് അധികൃതര്‍

Published : 16th November 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: കല്ലൂരില്‍ കര്‍ഷകനെ ആക്രമിച്ച കാട്ടാനയെ മയക്കുവെടി വച്ച് പിടിക്കാന്‍ വകുപ്പുമന്ത്രി ഉത്തരവിട്ടു. ആന സ്ഥിരമായി ജനവാസകേന്ദ്രത്തിലിറങ്ങി നാശംവിതയ്ക്കുന്നത് കണക്കിലെടുത്താണ് നടപടി. മുത്തങ്ങ താല്‍ക്കാലിക ആനപ്പന്തിയുടെ പണി പൂര്‍ത്തിയാക്കാനുണ്ട്. ഇതിനായി ഇന്ന് മുതുമലയില്‍ നിന്നു വിദഗ്ധരെത്തി പന്തിയുടെ കഴകള്‍ ശരിയാക്കും. കൂടാതെ നിലത്ത് തടികള്‍ വിരിക്കുകയും ചെയ്യും. ഈ പ്രവൃത്തികള്‍ എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കി തിങ്കളാഴ്ചയോടെ ആനയെ മയക്കുവെടി വയ്ക്കാന്‍ നടപടി സ്വീകരിക്കും. തിങ്കളാഴ്ച വരെ പ്രദേശത്ത് ആന ഇറങ്ങാതിരിക്കാനായി വനംവകുപ്പ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ഒന്നര വര്‍ഷം മുമ്പാണ് ആനയുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനായി റേഡിയോ കോളര്‍ ഘടിപ്പിച്ചത്. ഇതു നഷ്ടപ്പെട്ടതിനെ തുടര്‍ന്ന്് രണ്ടാഴ്ച മുമ്പ് വീണ്ടും റേഡിയോ കോളര്‍ ഘടിപ്പിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day