|    Dec 8 Thu, 2016 1:47 am
FLASH NEWS

ആനക്കര നീലിയാട് റോഡിന്റെ വീതി കൂട്ടി ടാറിങ് തുടങ്ങി

Published : 24th November 2016 | Posted By: SMR

ആനക്കര:നീണ്ടനാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം നാട്ടുകാര്‍ക്ക് ആശ്വാസമായി ആനക്കര നീലിയാട് റോഡിന്റെ വീതി കൂട്ടി ടാറിങ്ങ് തുടങ്ങി. വര്‍ഷങ്ങളായി വാഴനട്ടും റോഡ് ഉപരോധിച്ചും നാട്ടുകാര്‍ ഇവിടെ പ്രതിഷേധം നടത്തി വരികയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീതികൂട്ടി നടക്കുന്ന റീടാറിങ്ങില്‍ വേണ്ടത്ര ടാറും മെറ്റലും ഉപയോഗിക്കുന്നില്ലെന്ന പരാതി തുടക്കത്തില്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എഞ്ചിനിയര്‍മാര്‍ പരിശോധന നടത്താത്തതും നാട്ടുകാര്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.കെടിജലീല്‍ എംഎല്‍എ കഴിഞ്ഞ തവണ എംഎല്‍എയായിരിക്കുമ്പോഴാണ് ആനക്കരയ്ക്കു സമീപം മലേഷ്യ ബില്‍ഡിങിന് സമീപത്ത് നിന്ന് നീലിയാട് വരെയും റോഡില്‍ നിലവിലുളള റോഡിന്റെ ഇരുവശവും വീതി കൂട്ടി ടാറിങ്ങ് നടത്താന്‍ 60 ലക്ഷം രൂപ അനുവദിച്ചത്.  ഇത് പ്രകാരം കഴിഞ്ഞ നിയമസഭാ തിരെഞ്ഞടുപ്പിന്റെ ഒരു മാസം മുമ്പ് റോഡിന്റെ പണി ആരംഭിച്ചത്. എന്നാല്‍ കെടി.ജലീല്‍ വീണ്ടും എംഎല്‍എയും മന്ത്രിയുമായിട്ടും റോഡിന്റെ പണി പൂര്‍ത്തിയാക്കാന്‍ കരാറുകാരന്‍ തയ്യാറായില്ല. റോഡിന്റെ തകര്‍ച്ച മൂലം കാല്‍ നടയാത്രക്ക് പോലും കഴിയത്തവസ്ഥയിലായിരുന്നു. പാലക്കാട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day